Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

NLC: 635 അപ്രന്റിസ്

NLC

നവരത്നപദവിയുള്ള  എൻ എൽസി ഇന്ത്യാ ലിമിറ്റഡ് വിവിധ വിഭാഗങ്ങളിൽ   ഗ്രാജുവേറ്റ് അപ്രന്റിസ്ഷിപ്പ്, ടെക്‌നീഷ്യൻ അപ്രന്റിസ്ഷിപ്പ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഗ്രാജുവേറ്റ് അപ്രന്റിസ്ഷിപ്പിന് 300 ഒഴിവുകളും ടെക്‌നീഷ്യൻ അപ്രന്റിസ്ഷിപ്പിന് 335 ഒഴിവുകളുമാണുള്ളത്.  ഒരു വർഷമാണു പരിശീലനം.  ഒക്ടോബർ 16 മുതൽ ഒാൺലൈനായി അപേക്ഷിക്കാം

പരസ്യനമ്പർ: L&DC.03/2018

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 25.

തസ്തിക, വിഭാഗം, ഒഴിവുകളുടെ എണ്ണം, യോഗ്യത, സ്‌റ്റൈപൻഡ് എന്നിവ ചുവടെ

ടെക്‌നീഷ്യൻ അപ്രന്റിസ്‌ഷിപ്പ്-മെക്കാനിക്കൽ എൻജിനീയറിങ്(ഒഴിവ്-120), ഇലക്‌ട്രിക്കൽ എൻജിനീയറിങ്(ഒഴിവ്-100), സിവിൽ എൻജിനീയറിങ്(ഒഴിവ്-30), ഇൻസ്‌ട്രമെന്റേഷൻ(ഒഴിവ്-15), കെമിക്കൽ എൻജിനീയറിങ്(ഒഴിവ്-15), മൈനിങ് എൻജിനീയറിങ്(ഒഴിവ്-20), കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്(ഒഴിവ്-20), ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ(ഒഴിവ്-15): ബന്ധപ്പെട്ട വിഷയത്തിൽ 55% മാർക്കോടെ എൻജിനീയറിങ് ഡിപ്ലോമ (എസ്‌സി/എസ്‌ടിക്കാർക്ക് 50% മാർക്കു മതി). 3542 രൂപ

ഗ്രാജുവേറ്റ് അപ്രന്റിസ്‌ഷിപ്പ്-മെക്കാനിക്കൽ എൻജിനീയറിങ്(ഒഴിവ്-90), ഇലക്‌ട്രിക്കൽ എൻജിനീയറിങ്(ഒഴിവ്-90), സിവിൽ എൻജിനീയറിങ്(ഒഴിവ്-30), ഇൻസ്‌ട്രമെന്റേഷൻ(ഒഴിവ്-15), കെമിക്കൽ എൻജിനീയറിങ്(ഒഴിവ്-15), മൈനിങ് എൻജിനീയറിങ്(ഒഴിവ്-20), കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്(ഒഴിവ്-25), ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ(ഒഴിവ്-15): ബന്ധപ്പെട്ട വിഷയത്തിൽ 55% മാർക്കോടെ എൻജിനീയറിങ് ബിരുദം (എസ്‌സി/എസ്‌ടിക്കാർക്ക് 50% മാർക്കു മതി). 4984 രൂപ.

ആന്ധ്രാപ്രദേശ്, തെലുങ്കാന, കേരളം, തമിഴ്നാട്, കർണാടക, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഉള്ളവർക്കും അപേക്ഷിക്കാം. 2016 മാർച്ച് 31 നോ  അതിനു ശേഷമോ ഉള്ള യോഗ്യതാ പരീക്ഷ ജയിച്ചവരായിരിക്കണം അപേക്ഷകർ. നിലവിൽ അപ്രന്റിസ്ഷിപ്പ് പരിശീലനം നേടിയവരും  ഇപ്പോള്‍‍ പരിശീലനം നടത്തുന്നവരും ഒരു വർഷമോ അതിൽ കൂടുതലോ പ്രവൃത്തിപരിചയമുള്ളവരും അപേക്ഷിക്കാൻ അയോഗ്യരാണ്.

അപേക്ഷിക്കേണ്ട വിധം: www.nlcindia.com എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. ഓൺലൈനിൽ അപേക്ഷിച്ച ശേഷം റജിസ്‌ട്രേഷൻ ഫോമിന്റെ പ്രിന്റെടുത്ത് താഴെപ്പറയുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒക്ടോബർ 30, വൈകീട്ട്  അഞ്ച് മണിക്ക് മുൻപ് ലഭിക്കത്തക്കവിധം  അപേക്ഷിക്കുക.

1) ഡിഗ്രി /ഡിപ്ലോമ/പ്രൊവിഷനൽ സർട്ടിഫിക്കറ്റ്

2) കൺസോളിഡേറ്റഡ് ‌അല്ലെങ്കിൽ  ഡിഗ്രി /ഡിപ്ലോമ സെമസ്റ്റർ വൈസ് മാർക്ക് ലിസ്റ്റ്

3) എസ്ടി/എസ്‌സി/ഒബിസി-കമ്യൂണിറ്റി സർട്ടിഫിക്കറ്റ്  

4) ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്

5) ഭിന്നശേഷിക്കാർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്

6) മാർക്കിന്റെ ശതമാനം വ്യക്തമാക്കുന്ന മാതൃക(വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയാവുന്നതാണ്)

വിലാസം: The General Manager, Learning & Development Centre, NLC India Limited. Block-20, Neyveli– 607803. 

വിശദവിവരങ്ങൾക്ക്: www.nlcindia.com 

Job Tips >>