Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്‌റ്റെനോഗ്രഫർ ഗ്രേഡ് സി ആൻഡ് ഡി പരീക്ഷ

stenographer

സ്‌റ്റെനോഗ്രഫർ ഗ്രേഡ് സി ആൻഡ് ഡി പരീക്ഷ 2018ന് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്‌റ്റെനോഗ്രഫർ ഗ്രേഡ് സി  ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്‌തികയും, സ്‌റ്റെനോഗ്രഫർ ഗ്രേഡ് ഡി  ഗ്രൂപ്പ് സി തസ്‌തികയുമാണ്.  കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമാണ് ഒഴിവ്. ഒഴിവുകളുടെ എണ്ണം പിന്നീട് അറിയിക്കും. 2019 ഫെബ്രുവരി ഒന്നു മുതൽ ആറു വരെ ദേശീയതലത്തിൽ പരീക്ഷ നടക്കും. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 19.

പ്രായം: സ്‌റ്റെനോഗ്രഫർ ഗ്രേഡ് സി: 2019 ജനുവരി ഒന്നിന് 18–30 വയസ്.  

സ്‌റ്റെനോഗ്രഫർ ഗ്രേഡ് ഡി: 2019 ജനുവരി ഒന്നിന് 18–27 വയസ്.

എസ്‌സി/എസ്ടി വിഭാഗക്കാർക്ക്  അഞ്ചും ഒബിസിക്കാർക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവു ലഭിക്കും. മറ്റിളവുകൾ സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിലെ വിജ്‌ഞാപനത്തിൽ നൽകിയിട്ടുണ്ട്.

യോഗ്യത: പ്ലസ്ടു ജയം/ തത്തുല്യം. ഓപ്പൺ യൂണിവേഴ്‌സിറ്റി/ വിദൂര പഠനം വഴിയുള്ള യോഗ്യത അംഗീകൃതമാണെങ്കിൽ മാത്രമേ സ്വീകരിക്കുകയുള്ളൂ. 

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത ഒബ്‌ജക്‌ടീവ് പരീക്ഷ, സ്‌റ്റെനോഗ്രഫി സ്‌കിൽ ടെസ്‌റ്റ് എന്നിവ മുഖേന. സ്‌റ്റെനോഗ്രഫർ ഗ്രേഡ് സി തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്കു മിനിറ്റിൽ 100 (ഇംഗ്ലിഷ്/ഹിന്ദി) വാക്കും ഗ്രേഡ് ഡി തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്കു മിനിറ്റിൽ 80 വാക്കും വേഗം ഉണ്ടായിരിക്കണം. പരീക്ഷാ സിലബസ്, സ്‌കിൽ ടെസ്‌റ്റ് സംബന്ധിച്ച വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ കേന്ദ്രം, കോഡ് ബ്രാക്കറ്റിൽ: തിരുവനന്തപുരത്തും (9211) കൊച്ചിയിലും (9204), തൃശൂരും (9212) കോഴിക്കോടും (9206) പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 

അപേക്ഷാഫീസ്: 100 രൂപ.  സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെലാൻ മുഖേനയോ ഓൺലൈൻ പേയ്‌മെന്റ് സൗകര്യം ഉപയോഗിച്ചോ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ ഫീസടയ്‌ക്കാം. സ്‌ത്രീകൾക്കും എസ്‌സി/എസ്ടി വിഭാഗക്കാർക്കും അംഗപരിമിതർക്കും വിമുക്‌തഭടൻമാർക്കും ഫീസ് വേണ്ട.  നവംബർ 21വരെ ഓൺലൈനായി ഫീസ് അടയ്ക്കാം. ചെലാൻ സൗകര്യം ഉപയോഗിച്ച് ഫീസ് അടയ്ക്കുന്നവർ നവംബർ 21 നു മുൻപായി ചെലാൻ ജനറേറ്റ് ചെയ്യണം. 

അപേക്ഷിക്കേണ്ട വിധം: www.ssc.nic.in എന്ന വെബ്‌സൈറ്റിലൂടെ രണ്ടു ഘട്ടമായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആദ്യ ഘട്ടം ഒറ്റത്തവണ റജിസ്ട്രേഷനാണ്. ഫോട്ടോയും ഒപ്പും ഈ ഘട്ടത്തിൽ അപ്‌ലോഡ് ചെയ്യണം. ഒറ്റത്തവണ റജിസ്ട്രേഷനു ശേഷം  യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങൾക്ക്: www.ssc.nic.in

Job Tips >>