Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

BHEL: 250 അപ്രന്റിസ്

bhel

ഹരിദ്വാറിലെ ഭാരത് ഹെവി ഇലക്‌ട്രിക്കൽസ് ലിമിറ്റഡ് വിവിധ വിഭാഗങ്ങളിൽ ഗ്രാജുവേറ്റ്, ടെക്നീഷ്യൻ/ ടെക്നീഷ്യൻ (വൊക്കേഷനൽ) അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 250 ഒഴിവുകളാണുള്ളത്. 2019 ഫെബ്രുവരി ബാച്ചിലേക്കാണ് തിരഞ്ഞെടുപ്പ്. നവംബർ ഏഴ് വരെ ഒാൺലൈനായി അപേക്ഷിക്കാം.

മെക്കാനിക്കൽ/പ്രൊഡക്ഷൻ/ഇൻഡസ്ട്രിയൽ, ഇലക്ട്രിക്കൽ, സിവിൽ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ, മെറ്റലർജി, കെമിക്കൽസ്, ഒാഫിസ് മാനേജ്മെന്റ് ആൻഡ് സെക്രട്ടേറിയറ്റ് പ്രാക്ടീസ്/സ്റ്റെനോ/അക്കൗണ്ടന്റ് ഒാഡിറ്റ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. വിജ്ഞാപനത്തിന്റെ പൂർണ്ണരൂപം ഹിന്ദിയിൽ www.careers.bhelhwr.co.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Job Tips >>