Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൂനിയർ ടെക്നിക്കൽ ഒാഫിസർ-210 ഒഴിവ്; ശമ്പളം: 19188 രൂപ

ecil

ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ജൂനിയർ ടെക്നിക്കൽ ഒാഫിസർ, ജൂനിയർ കൺസൽറ്റന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. 400 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. കേരളത്തിലും അവസരമുണ്ട്.

തസ്തിക, യോഗ്യത, ഉയർന്ന പ്രായപരിധി, ശമ്പളം എന്നിവ ചുവടെ.

ജൂനിയർ ടെക്നിക്കൽ ഒാഫിസർ (ഒഴിവ്–210): കുറ‍ഞ്ഞത് മൊത്തം 60% മാർക്കോടെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ  ഒന്നാം ക്ലാസ് എൻജിനീയറിങ് ബിരുദം, കുറ‍ഞ്ഞത് ആറ് മാസം യോഗ്യതാനന്തര പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന, 30 വയസ്, 19188 രൂപ.

ജൂനിയർ കൺസൽറ്റന്റ്–ഫീൽഡ് ഒാപ്പറേഷൻ(Gr-II)(ഒഴിവ്–190): ഇലക്ട്രോണിക് മെക്കാനിക്/ആർ ആൻഡ് ടിവി/ഇലക്ട്രിക്കൽ ആൻഡ് ഫിറ്റർ ട്രേഡിൽ ദ്വിവൽസര ഐടിഐ ജയം, 28 വയസ്, 16042രൂപ.

2018 സെപ്റ്റംബർ 30 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും.  

പട്ടികവിഭാഗക്കാർക്ക് മാർക്കിലും ഇളവു ലഭിക്കും.

താൽപര്യമുള്ളവർ വെബ്സെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസലും ഒരു സെറ്റ് പകർപ്പും പാസ്പോർട്ട് സൈസ് കളർഫോട്ടോയും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.

വിശദവിവരങ്ങൾക്ക്: www.ecil.co.in 

Job Tips >>