Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേവിയിൽ ഓഫിസറാകാം

indian-navy

ഇന്ത്യൻ നേവിയിൽ പ്ലസ്‌ടു (ബിടെക്) കെഡറ്റ് എൻട്രി സ്‌കീമിൽ പെർമനന്റ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. 2019 ജൂലൈയിൽ ഏഴിമല നാവിക അക്കാദമിയിൽ പരിശീലനം ആരംഭിക്കും. ‍ജെഇഇ മെയിൻ 2018 പരീക്ഷ എഴുതിയവർക്കാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 22.

യോഗ്യത: ഫിസിക്‌സ്, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ് (പിസിഎം) വിഷയങ്ങൾ പഠിച്ച്  സീനിയർ സെക്കൻഡറി ജയം(10+2 രീതി)/തത്തുല്യം. ഫിസിക്‌സ്, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ് എന്നിവയ്ക്കു കുറഞ്ഞതു മൊത്തം 70% മാർക്കു നേടിയിരിക്കണം. പത്താംക്ലാസ് അല്ലെങ്കിൽ പ്ലസ്‌ടുവിന് ഇംഗ്ലിഷിന് കുറഞ്ഞത് 50% മാർക്കു ലഭിച്ചിരിക്കണം.

ശാരീരിക യോഗ്യത:-

ഉയരം: കുറഞ്ഞത് 157 സെമീ, തൂക്കം ആനുപാതികം. 

ദൂരക്കാഴ്ച– 6/6, 6/9. 6/6, 6/6 (കണ്ണട ഉപയോഗിച്ച്). വർണ്ണാന്ധത, നിശാന്ധത എന്നിവ പാടില്ല.

പ്രായം: 2000 ജനുവരി രണ്ടിനും 2002 ജൂലായ് ഒന്നിനും മധ്യേ. ജനിച്ചവരാകണം. രണ്ടു തീയതികളും ഉൾപ്പെടെ.

തിരഞ്ഞെടുപ്പ്: JEE മെയിൻ ഒാൾ ഇന്ത്യ റാങ്ക്-2018 ന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യും. തിരഞ്ഞെടുക്കപ്പെട്ടവർക്ക് ബാംഗ്ലൂർ/ ഭോപ്പാൽ/കോയമ്പത്തൂര്‍/വിശാഖപട്ടണം/ കൊൽക്കത്ത എന്നിവിടങ്ങളിൽ എസ്‌എസ്‌ബി ഇന്റർവ്യൂ നടത്തും. 2019 ജനുവരി-ഏപ്രിൽ ആയിരിക്കും ഇന്റർവ്യൂ. രണ്ടു ഘട്ടങ്ങളിലായാണ് ഇതു നടത്തുക. ആദ്യഘട്ടത്തിൽ ഇന്റലിജൻസ് ടെസ്‌റ്റ്, പിക്‌ചർ പെർസപ്‌ഷൻ ടെസ്‌റ്റ്, ഗ്രൂപ്പ് ഡിസ്‌കഷൻ  എന്നിവയുണ്ട്.  സൈക്കോളജിക്കൽ ടെസ്‌റ്റിങ്, ഗ്രൂപ്പ് ടെസ്‌റ്റിങ്, ഇന്റർവ്യൂ എന്നിവയുൾപ്പെട്ടതാണു രണ്ടാം ഘട്ടം. തുടർന്ന്  വൈദ്യപരിശോധന. ആദ്യമായി എസ്‌എസ്‌ബി ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്കു യാത്രാബത്ത നൽകും. 

പരിശീലനം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴിമല നാവിക അക്കാദമിയിൽ നാലു വർഷത്തെ ബിടെക് കോഴ്‌സിൽ അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്(എക്സിക്യൂട്ടീവ് ബ്രാഞ്ച്), മെക്കാനിക്കൽ എൻജിനീയറിങ്(എൻജിനീയറിങ് ബ്രാഞ്ച് നേവൽ ആർക്കിടെക്ട് സ്പെഷലൈസേഷനുൾപ്പെടെ) അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്(ഇലക്ട്രിക്കൽ ബ്രാഞ്ച്) കേഡറ്റായി പ്രവേശനം ലഭിക്കും. വിജയികൾക്ക് ജവാഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ ബിടെക് ബിരുദം നൽകും. സബ് ലഫ്‌റ്റ്‌നന്റ് റാങ്കിലായിരിക്കും തുടക്കം. ഉദ്യോഗക്കയറ്റത്തിനും സാധ്യത. 

അപേക്ഷിക്കേണ്ട വിധം: www.joinindiannavy.gov.in എന്ന വെബ്‌സൈറ്റിൽ റജിസ്റ്റർ ചെയ്ത് ഇ-ആപ്ലിക്കേഷൻ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷകർക്ക് ഇ–മെയിൽ വിലാസവും, മൊബൈൽ നമ്പറും നിർബന്ധമായും ഉണ്ടായിരിക്കണം. ഇതു ബന്ധപ്പെട്ട കോളത്തിൽ പൂരിപ്പിക്കാൻ മറക്കരുത്. മെട്രിക്കുലേഷൻ/പ്ലസ്ടു സർട്ടിഫിക്കറ്റിൽ നൽകിയിട്ടുള്ള അതേ രീതിയിൽ തന്നെ വിവരങ്ങൾ പൂരിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എസ്എസ്എൽസി , പ്ലസ്ടു സർട്ടിഫിക്കറ്റുകൾ, മാർക്ക്‌ലിസ്റ്റുകൾ, ജെഇഇ(മെയിൻ)-2018 സ്കോർ കാർഡ്(ഒാൾ ഇന്ത്യ റാങ്ക് രേഖപ്പെടുത്തിയത്), പാസ്പോർട്ട് സൈസ് കളർ ഫോട്ടോഗ്രാഫ് എന്നിവ പിഡിഎഫായി അപേക്ഷയ്ക്കൊപ്പം അപ്‌ലോഡ് ചെയ്യണം. അപേക്ഷയുടെ പ്രിന്റ് ഒൗട്ടും, ബന്ധപ്പെട്ട അസൽ രേഖകളും  ഇന്റർവ്യൂവിന് ഹാജരാക്കണം.

വിശദവിവരങ്ങൾക്ക്: www.joinindiannavy.gov.in