Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെറിട്ടോറിയൽ ആർമിയിൽ ഓഫിസറാകാം

territorialarmy

ടെറിട്ടോറിയൽ ആർമിയിൽ ഓഫിസറാകാൻ (നോൺ ഡിപാർട്മെന്റൽ) ആരോഗ്യവാൻമാരായ വിമുക്തഭടന്മാർക്ക് അവസരം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31. 

യോഗ്യത: ബിരുദം. മികച്ച ആരോഗ്യമുള്ളവരായിരിക്കണം. 

പ്രായം: 18–42 വയസ്. 2018 ഡിസംബർ 31 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. 

തിരഞ്ഞെടുപ്പ്: 2019 ഫെബ്രുവരിയിൽ ഇന്റർവ്യൂ നടത്തും.

പരിശീലനം: ഒരു മാസം ബേസിക്ക് ട്രെയിനിങ്. ആദ്യവർഷം ഉൾപ്പെടെ എല്ലാ വർഷവും രണ്ടു മാസം വാർഷിക പരിശീലന ക്യാംപ്. 

അപേക്ഷിക്കേണ്ട വിധം: www.indianarmy.nic.in എന്ന വെബ്‌സൈറ്റിൽ നിന്ന്  അപേക്ഷാ ഫോം (IAF (TA)-9 (Revised) Part - 1)  ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച് അപേക്ഷാ ഫോം 

ബന്ധപ്പെട്ട രേഖകളുടെ  പകർപ്പുകൾ സഹിതം താഴെ പറയുന്ന വിലാസത്തിൽ അയയ്ക്കണം. 

വിലാസം: Additional Directorate General Territorial Army, Integrated Headquarters of Ministry of Defence, ‘L’ Block, Church Road, New Delhi – 110 001.   

വിശദവിവരങ്ങൾ  വെബ്‌സൈറ്റിൽ  ലഭിക്കും

Job Tips >>