Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

IIT:122 ഒഴിവ്

IIT Palakkad

ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി വിവിധ ഡിപാർട്ട്മെന്റ് , സെന്റർ, സ്കൂളുകളിൽ സീനിയർ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 103 ഒഴിവുകളുണ്ട്. ഒാൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 10.

അപ്ലൈഡ് മെക്കാനിക്സ്, ബയോകെമിക്കൽ എൻജിനീയറിങ് ആൻഡ് ബയോടെക്നോളജി, കെമിക്കൽ എൻജിനീയറിങ്, കെമിസ്ട്രി, സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, മാത്തമാറ്റിക്സ്, ഡിപാർട്ട്മെന്റ് ഒാഫ് മാനേജ്മെന്റ് സ്റ്റഡീസ്, മെക്കാനിക്കൽ എൻജിനീയറിങ്, ഫിസിക്സ് ഡിപാർട്ട്മെന്റ്, ഡിപാർട്ട്മെന്റ് ഒാഫ് ടെക്സ്റ്റൈൽ ടെക്നോളജി, സെന്റർ ഫോർ അപ്ലൈഡ് റിസർച് ഇൻ ഇലക്ട്രോണിക്സ്, സെന്റർ ഫോർ അറ്റ്മോസ്ഫെറിക് സയൻസസ്, സെന്റർ ഫോർ ബയോമെഡിക്കൽ എൻജിനീയറിങ്, സെന്റർ ഫോർ എനർജി സ്റ്റഡീസ്,. ഡിപാർട്ട്മെന്റ് ഒാഫ് മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനീയറിങ്, സെന്റർ ഫോർ റൂറൽ ഡവലപ്മെന്റ് ആൻഡ് ടെക്നോളജി, സെൻട്രൽ റിസർച് ഫെസിലിറ്റീസ്, ഇൻഡസ്ട്രിയൽ ട്രൈബോളജി മെഷീൻ ഡൈനാമിക്സ് ആൻഡ് മെയിന്റനൻസ് എൻജിനീയറിങ് സെന്റർ,  ഡിപാർട്ട്മെന്റ് ഒാഫ് ഡിസൈൻ, കുസുമ സ്കൂൾ ഒാഫ് ബയോളജിക്കൽ സയൻസസ്, അമർ നാഥ് ആൻഡ് ശശി ഖോസ്‌ല സ്കൂൾ ഒാഫ് ഇൻഫർമേഷൻ ടെക്നോളജി, സെൻട്രൽ വർക്‌ഷോപ്പ്, കംപ്യൂട്ടർ സർവീസസ് സെന്റർ, കംപ്യൂട്ടർ സർവീസസ് സെന്റർ ഫോർ ഇആർപി എന്നിവിടങ്ങളിലാണ് ഒഴിവ്. 

മേൽപ്പറഞ്ഞ തസ്തിക കൂടാതെ താഴെപ്പറയുന്ന വിവിധ തസ്തികയിലെ 19 ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഡിസംബർ 10 വരെ ഒാൺലൈനായി അപേക്ഷിക്കാം.

മെഡിക്കൽ ഒാഫിസർ, അസിസ്റ്റന്റ് റജിസ്ട്രാർ, ജൂനിയർ എൻജിനീയർ (സിവിൽ), ജൂനിയർ സൂപ്രണ്ട് (പബ്ലിക്കേഷൻ), ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ്, ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ് (മാനേജ്മെന്റ് സ്റ്റഡീസ്), ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്) എന്നീ തസ്തികകളിലാണ് ഒഴിവ്.

കൂടുതൽ വിവരങ്ങൾക്ക്: www.iitd.ac.in


Job Tips >>