Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ 160 ഒഴിവ്

ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 160 ഒഴിവുകളുണ്ട്. ബാക്ക്‌ലോഗ് ഒഴിവുകളുൾപ്പെടെയാണിത്. ഒാൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 30

ജൂനിയർ എൻജിനീയർ(കെമിക്കൽ): കുറഞ്ഞത് 55% മാർക്കോടെ(എസ്ടി വിഭാഗം) കെമിക്കൽ/പെട്രോകെമിക്കൽ/കെമിക്കൽ ടെക്നോളജി/ പെട്രോകെമിക്കൽ ടെക്നോളജിയിൽ എൻജിനീയറിങ് ഡിപ്ലോമ, എട്ട് വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം.

ജൂനിയർ എൻജിനീയർ(മെക്കാനിക്കൽ): കുറഞ്ഞത് 55% മാർക്കോടെ(എസ്ടി വിഭാഗം) മെക്കാനിക്കൽ/പ്രൊഡക്ഷൻ/പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ/മാനുഫാക്ചറിങ്/മെക്കാനിക്കൽ ആൻഡ് ഒാട്ടമൊബീലിൽ എൻജിനീയറിങ് ഡിപ്ലോമ, എട്ട് വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം.

ഫോർമാൻ (ഇലക്ട്രിക്കൽ): കുറഞ്ഞത് 60% മാർക്കോടെ ഇലക്ട്രിക്കൽ/  ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ എൻജിനീയറിങ് ഡിപ്ലോമ, കുറഞ്ഞതു രണ്ടു വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം.

ഫോർമാൻ (ഇൻസ്ട്രുമെന്റേഷൻ): കുറഞ്ഞത് 60% മാർക്കോടെ  ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇല്ക്ട്രോണിക്സ് ആൻഡ്  ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രിക്കൽ ആൻഡ്  ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ എൻജിനീയറിങ് ഡിപ്ലോമ, കുറഞ്ഞതു രണ്ടു വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം.

ഫോർമാൻ(മെക്കാനിക്കൽ): കുറഞ്ഞത് 60% മാർക്കോടെ മെക്കാനിക്കൽ/പ്രൊഡക്ഷൻ/പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ/മാനുഫാക്ചറിങ്/മെക്കാനിക്കൽ ആൻഡ് ഒാട്ടമൊബീലിൽ എൻജിനീയറിങ് ഡിപ്ലോമ, കുറഞ്ഞതു രണ്ടു വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം.

ഫോർമാൻ(സിവിൽ): കുറഞ്ഞത് 60% മാർക്കോടെ സിവിൽ എൻജിനീയറിങ് ഡിപ്ലോമ, കുറഞ്ഞതു രണ്ടു വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം.

ജൂനിയർ കെമിസ്റ്റ്: കുറഞ്ഞത് 55% മാർക്കോടെ കെമിസ്ട്രിയിൽ ഫുൾ ടൈം മാസ്റ്റർ ബിരുദം, കുറഞ്ഞതു രണ്ടു വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം.

ജൂനിയർ സൂപ്രണ്ട്(ഒഫീഷ്യൽ ലാംഗ്വേജ്): കുറഞ്ഞത് 55% മാർക്കോടെ കുറഞ്ഞത് മൂന്നു വർഷത്തെ ഫുൾ ടൈം ഹിന്ദി സാഹിത്യ ബിരുദം, ബിരുദത്തിന് ഇംഗ്ലിഷ് ഒരു വിഷയമായി പഠിച്ചിരിക്കണം., കംപ്യൂട്ടർ ആപ്ലിക്കേഷൻസിൽ പരിജ്ഞാനം(എംഎസ് ഒാഫിസ്), കുറഞ്ഞതു മൂന്നു വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം.

ജൂനിയർ സൂപ്രണ്ട്(എച്ച്ആർ): കുറഞ്ഞത് 55% മാർക്കോടെ ഫുൾ ടൈം ബിരുദം, കുറഞ്ഞത് 55% മാർക്കോടെ പേഴ്സനൽ മാനേജ്മെന്റ്/ഇൻഡസ്ട്രിയൽ റിലേഷൻസിൽ ഡിപ്ലോമ, കംപ്യൂട്ടർ ആപ്ലിക്കേഷൻസിൽ പരിജ്ഞാനം(എംഎസ് ഒാഫിസ്), കുറഞ്ഞതു രണ്ടു വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം.

ടെക്നീഷ്യൻ-മെക്കാനിക്കൽ: മെട്രിക്, ഐടിഐ ട്രേഡ്സ്മാൻഷിപ്പ്/നാഷനൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ്(ഫിറ്റർ/ഡീസൽ മെക്കാനിക്/മെഷിനിസ്റ്റ്/ടർണർ), കുറഞ്ഞതു രണ്ടു വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം.

ടെക്നീഷ്യൻ-ഇൻസ്ട്രമെന്റേഷൻ: മെട്രിക്, ഐടിഐ ട്രേഡ്സ്മാൻഷിപ്പ്/ നാഷനൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ്(ഇൻസ്ട്രുമെന്റേഷൻ), കുറഞ്ഞതു രണ്ടു വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം.

ടെക്നീഷ്യൻ-ഇലക്ട്രുക്കൽ: മെട്രിക്, ഐടിഐ ട്രേഡ്സ്മാൻഷിപ്പ്/നാഷനൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ്(ഇലക്ട്രിക്കൽ/വയർമാൻ), കുറഞ്ഞതു രണ്ടു വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം.

ടെക്നീഷ്യൻ-ടെലികോം ആൻഡ് ടെലിമെട്രി: മെട്രിക്, ഐടിഐ ട്രേഡ്സ്മാൻഷിപ്പ്/നാഷനൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ്(ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ), കുറഞ്ഞതു രണ്ടു വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം.

അസിസ്റ്റന്റ് (സ്റ്റോഴ്സ് ആൻഡ് പർചേയ്സ്): കുറഞ്ഞത് 55% മാർക്കോടെ ഫുൾടൈം ത്രിവൽസര ബിരുദം, കംപ്യൂട്ടർ ആപ്ലിക്കേഷൻസിൽ പരിജ്ഞാനം(എംഎസ് ഒാഫിസ്), കുറഞ്ഞത് ഒരു വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം.

അക്കൗണ്ട്സ് അസിസ്റ്റന്റ്: കുറഞ്ഞത് 55% മാർക്കോടെ കൊമേഴ്സിൽ ഫുൾടൈം ത്രിവൽസര ബിരുദം (ബികോം), കംപ്യൂട്ടർ ആപ്ലിക്കേഷൻസിൽ പരിജ്ഞാനം(എംഎസ് ഒാഫിസ്), കുറഞ്ഞത് ഒരു വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം.

മാർക്കറ്റിങ് അസിസ്റ്റന്റ്: കുറഞ്ഞത് 55% മാർക്കോടെ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഫുൾടൈം ത്രിവൽസര ബിരുദം (ബിബിഎ/ ബിബിഎസ്/ ബിബിഎം), കംപ്യൂട്ടർ ആപ്ലിക്കേഷൻസിൽ പരിജ്ഞാനം(എംഎസ് ഒാഫിസ്), കുറഞ്ഞത് ഒരു വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം.

അസിസ്റ്റന്റ്(എച്ച്ആർ): കുറഞ്ഞത് 55% മാർക്കോടെ ഫുൾടൈം ത്രിവൽസര ബിരുദം, കംപ്യൂട്ടർ ആപ്ലിക്കേഷൻസിൽ പരിജ്ഞാനം(എംഎസ് ഒാഫിസ്), കുറഞ്ഞത് ഒരു വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം.

ഉയർന്നപ്രായം:- ഗ്രേഡ് S-7: 45 വയസ്(എസ്ടി വിഭാഗം), ഗ്രേഡ് S-5: 28 വയസ്(ജനറൽ വിഭാഗം), ഗ്രേഡ് S-3: 26 വയസ്.  

‌എസ്‌സി എസ്ടിക്കാർക്ക് അഞ്ചും, ഒബിസിക്ക് മൂന്നും, ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. 2018 നവംബർ 30 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.

അപേക്ഷാഫീസ്: ജനറൽ, ഒബിസി(നോൺ ക്രീമി ലെയർ) വിഭാഗക്കാര്‍ക്ക് 50 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് ഫീസില്ല. www.onlinesbi.com എന്ന വെബ്സൈറ്റ് വഴി ഒാൺലൈനായി ഫീസടയ്ക്കാം. ഒരാൾക്കു ഒരു തസ്തികയിലേക്ക് മാത്രമാണ് അവസരം.

വിശദവിവരങ്ങൾക്ക്: www.gailonline.com

Job Tips >>