Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

IOCL: 307 അപ്രന്റിസ്

iocl

ഇന്ത്യൻ ഓയിൽ കോർപറേഷൻ മാർക്കറ്റിങ് ഡിവിഷൻ വെസ്റ്റേൺ റീജനിൽ അക്കൗണ്ടന്റ്/ടെക്നീഷ്യൻ/ട്രേഡ് അപ്രന്റിസ്‌ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 307 ഒഴിവുകളുണ്ട്. മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, ദാദ്ര ആൻഡ് നാഗർഹവേലി എന്നിവിടങ്ങളിലാണ് അവസരം.  ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 27

തസ്തിക, യോഗ്യത എന്നിവ ചുവടെ

അക്കൗണ്ടന്റ് അപ്രന്റിസ്: ഏതെങ്കിലും വിഷയത്തിൽ ബിരുദം, 

ടെക്നീഷ്യൻ അപ്രന്റിസ്:  പ്രസ്തുത ട്രേഡിൽ എൻജിനീയറിങ് ഡിപ്ലോമ (ത്രിവൽസര റഗുലർ/സാൻഡ്‌വിച്ച് കോഴ്സ്)

ട്രേഡ് അപ്രന്റിസ്: മെട്രിക്കും പ്രസ്തുത ട്രേഡിൽ രണ്ടു വർഷത്തെ ഐടിഐയും. ‌

പ്രായം: 18–24 വയസ്. 

സ്റ്റൈപ്പൻഡ്: 10453 രൂപ.

വിശദവിവരങ്ങൾക്ക്: www.iocl.com

Job Tips >>