Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മതംമാറ്റം പിഎസ്‌സിയെ അറിയിക്കണോ?

eternal questions

എച്ച്എസ്എ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥിയാണ്. ഹിന്ദുവായ ഞാൻ കഴിഞ്ഞ വർഷം ക്രിസ്തുമതം സ്വീകരിച്ചു. ജനറൽ കാറ്റഗറിയിൽ പെട്ട ഞാൻ മതംമാറ്റം പിഎസ്‌സിയെ അറിയിക്കേണ്ടതുണ്ടോ? കെടെറ്റ് വിജയിച്ച എനിക്ക് ഇത് പ്രൊഫൈലില്‍ ചേർക്കാൻ കഴിയുമോ?
ഒരു ഉദ്യോഗാർഥി, ആലപ്പുഴ

അപേക്ഷയിൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. നിയമനം ലഭിക്കുകയാണെങ്കിൽ അപേക്ഷയിലുള്ള വിവരങ്ങളായിരിക്കും നിയമനാധികാരിയെ അറിയിക്കുക. അതിൽ വ്യക്തമാക്കിയിരിക്കുന്ന വിവരങ്ങൾ നിയമനാധികാരിയെ ഉദ്യോഗാർഥി ബോധ്യപ്പെടുത്തുകയും വേണം. പിഎസ്‌സി നൽകിയ കത്തിൽനിന്നും എന്തെങ്കിലും വ്യത്യാസം ശ്രദ്ധയിൽ പെട്ടാൽ നിയമനാധികാരി ഉദ്യോഗാർഥിയെ ജോലിയിൽ പ്രവേശിപ്പിക്കില്ല. ഈ സാഹചര്യത്തിൽ മതംമാറ്റവുമായി ബന്ധപ്പെട്ട വിവരം പിഎസ്‌സിയെ അറിയിച്ച് ഉചിതമായ മാർഗനിർദേശങ്ങൾ സ്വീകരിക്കുന്നതാണ് അഭികാമ്യം. പുതുതായി നേടിയ യോഗ്യതകൾ ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിൽ ചേർക്കാൻ കഴിയും. ഇതനുസരിച്ചു കെടെറ്റ് വിജയിച്ച താങ്കൾക്ക് ഈ യോഗ്യത പ്രൊഫൈലില്‍ ഉൾപ്പെടുത്താവുന്നതാണ്.