Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുന്ദരിപ്പാമ്പിന്റെ ക്യൂട്ട് വിഡിയോ വൈറലായതിനു പിന്നിൽ

celia-01 ചിത്രത്തിന് കടപ്പാട്: ട്വിറ്റർ.

കാണാൻ നല്ല ചന്തമുള്ള ഒരു പാമ്പിനു പിന്നാലെയാണിപ്പോൾ വെർച്വൽ ലോകം. പാമ്പെന്നു കേട്ടാൽ മുട്ടുവിറയ്ക്കുന്നവർ പോലും അഞ്ചും ആറും പ്രാവശ്യം ഈ വിഡിയോ കണ്ടു കഴിഞ്ഞു. പാമ്പിന്റെ ചന്തം കാണാനല്ല ആളുകൾ വിഡിയോ കണ്ടത് മറിച്ച് അവൾ വെള്ളം കുടിക്കുന്നതു കാണാനാണ്.

വേനൽക്കാലത്ത് ഉരഗങ്ങൾ വെള്ളം കുടിക്കുന്നത് അത്ര വലിയ കാഴ്ചയാണോ എന്നു ചോദിക്കുന്ന ദോഷൈകദൃക്കുകളോട് വിഡിയോയുടെ ആരാധകർക്ക് പറയാൻ ഒന്നേയുള്ളൂ. എല്ലാവരും ഭയത്തോടെ മാത്രം നോക്കിക്കാണുന്ന പാമ്പ് വെള്ളം കുടിക്കുന്ന ദൃശ്യങ്ങൾ അധികമാരും കണ്ടിട്ടില്ല. തന്നെയുമല്ല ഈ പാമ്പ് വെള്ളം കുടിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത് അതിന്റെ ഉടമസ്ഥനാണ്. 

തന്റെ ഓമനപാമ്പ് വെള്ളം കുടിക്കുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചതിന് അദ്ദേഹത്തെ കുറ്റംപറയാനുമാവില്ല കാരണം ലക്ഷക്കണക്കിന് പ്രാവശ്യമാണ് ആളുകൾ ആ വിഡിയോ കണ്ടത്. ആളുകളിൽ കൗതുകമുണർത്തുന്ന ഒരുകാര്യം തീർച്ചയായും ആ വിഡിയോയിലുണ്ട് അതുകൊണ്ടു തന്നെയാണ് അത് വെർച്വൽ ലോകത്ത് തരംഗം സൃഷ്ടിക്കുന്നതെന്നു പറഞ്ഞുകൊണ്ടാണ് വീണ്ടും വീണ്ടും വിഡിയോ ഷെയർ ചെയ്യപ്പെടുന്നത്.

ടെക്സാസിലുള്ള യുട്യൂബ് യൂസറായ ടെയ്‌ലർ‍ നിക്കോൾ ഡീൻ എന്നയാളാണ് തന്റെ വളർത്തുപാമ്പ് വെള്ളംകുടിക്കുന്നതിന്റെ 14 സെക്കന്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ പങ്കുവെച്ചത്. ഹോഗ്‌നോസ് ഇനത്തിൽപ്പെട്ട സീലിയ എന്ന വളർത്തു പാമ്പിന്റെ ദൃശ്യങ്ങളാണ് നാലു ദിവസമായി ട്വിറ്ററിൽ നിറയെ ആരാധകരെ സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്നത്.