Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലാസ്മുറിയിലേക്ക് വിരുന്നെത്തിയ മയിലുകൾ!

Peacocks ചിത്രം: പി. നിഖിൽരാജ്

കുട്ടികളിൽ കൗതുകത്തിന്റെ പീലി വിടർത്തി വിദ്യാലയ മുറ്റത്തേക്ക് മയിലുകൾ പറന്നിറങ്ങി. കൂടൽ ജംക്‌ഷൻ ഗവ.എൽപി സ്കൂളിലേക്ക് ഇന്നലെ അതിഥികളായി എത്തിയത് രണ്ടു പെൺമയിലുകളാണ്. രാവിലെ ക്ലാസ് തുടങ്ങിയ സമയത്താണ് ഇവയെത്തിയത്. മയിലുകളെ തൊട്ടടുത്ത് കണ്ട കുട്ടികൾ അക്കാര്യം അധ്യാപകരെ അറിയിക്കുകയായിരുന്നു. 

Peacocks ചിത്രം: പി. നിഖിൽരാജ്
Peacocks ചിത്രം: പി. നിഖിൽരാജ്

കുട്ടികൾ ശാന്തത പാലിച്ചതിനാൽ അവ ഏറെ നേരം മുറ്റത്ത് കൊത്തിപ്പെറുക്കി നിന്നു. പിന്നെ മെല്ലെ ഒഴിഞ്ഞുകിടന്ന ഒരു ക്ലാസ് മുറിയിലേക്ക് കയറി. ക്ലാസിലെ ചിട്ടവട്ടങ്ങൾ കൺകുളിർക്കെ കണ്ടപ്പോൾ മയിലുകൾക്കും സന്തോഷമായി. ഭക്ഷണപ്പുരയുടെ പരിസരത്ത് അവ ചുറ്റിപ്പറ്റി നിൽക്കുന്നതു കണ്ട അധ്യാപകർ അരിമണികൾ കൊടുത്താണ് സ്നേഹം കാട്ടിയത്. കുറച്ച് അകലം പാലിച്ചു നിന്ന് മയിലുകളെ നിരീക്ഷിക്കാൻ കുട്ടികൾക്കും അവസരം നൽകി. 

Peacocks ചിത്രം: പി. നിഖിൽരാജ്
Peacocks ചിത്രം: പി. നിഖിൽരാജ്

കുട്ടികളുടെ സാന്നിധ്യം ആസ്വദിച്ചെന്ന പോലെ മയിലുകളും സഹകരിച്ചു. ഉച്ചവരെ സ്കൂൾ പരിസരത്തെ പല ഭാഗങ്ങളിൽ കറങ്ങി നടന്ന മയിലുകൾ തങ്ങളുടെ വരവ് ആഘോഷമാക്കിയാണ് മടങ്ങിയത്. പോകുംമുൻപ് സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ ഇരുന്ന് അധ്യാപകരുടെ ഫൊട്ടോയ്‌ക്ക് പോസ് ചെയ്യാനും മറന്നില്ല.

Peacocks ചിത്രം: പി. നിഖിൽരാജ്
Peacocks ചിത്രം: പി. നിഖിൽരാജ്