Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവനക്കാരെ വിറപ്പിച്ച് ഹോട്ടൽ മുറിയിൽ മൂർഖൻ പാമ്പ്!

cobra Representative Image

ജീവനക്കാരെ വിറപ്പിച്ച് ഹോട്ടൽ മുറിയിൽ മൂർഖൻ പാമ്പ്. നെടുങ്കണ്ടത്തെ സ്വകാര്യ ഹോട്ടലിലെ മുറിയിലാണ് മൂർഖൻ പാമ്പിനെ കണ്ടത്. ആശങ്കയുടെ ഒന്നര മണിക്കൂറിനൊടുവിൽ പാമ്പുപിടിത്തക്കാരനെയെത്തിച്ച് പാമ്പിനെ പിടികൂടി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറിയ പാമ്പിനെ കുമളി വനമേഖലയിൽ തുറന്നുവിട്ടു. 

ഇന്നലെ 12.30നാണ് നെടുങ്കണ്ടം പ‌ടിഞ്ഞാറെക്കവലയിൽ ഹോട്ടൽ മുറിയിൽ പാമ്പിനെ കണ്ടെത്തിയത്. ഹോട്ടൽ ജീവനക്കാർ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു പൊലീസ് കട്ടപ്പനയിലെ പാമ്പ് പിടിത്തക്കാരൻ ആഗ്രോ കെമിക്കൽസ് ഉടമ എം.കെ.അബ്ദുൽ ഷുക്കൂറിനെ എത്തിച്ചാണ് പാമ്പിനെ പിടികൂടിയത്. 

പൊലീസ് സ്റ്റേഷനിലെത്തിച്ചശേഷം ഷുക്കൂർ വെള്ളം നൽകിയതോടെ പാമ്പ് ശാന്തനായി. അബ്ദുൽ ഷുക്കൂർ ഇതുവരെ 4500 പാമ്പുകളെ പിടികൂടി വനത്തിൽ വിട്ടയച്ചിട്ടുണ്ട്. 4 തവണ കടിയേറ്റു. കട്ടപ്പന, നെടുങ്കണ്ടം മേഖലകളിൽ പാമ്പിനെ കണ്ടെത്തിയാൽ പൊലീസ് ആശ്രയിക്കുന്നത് അബ്ദുൽ ഷുക്കൂറിനെയാണ്. ആറു വയസ്സ്‍ പ്രായമുള്ള ആൺ പാമ്പിനെയാണ് പിടികൂടിയത്.

related stories