സഞ്ചാരികളുടെ വാഹനത്തിനു പിന്നാലെ പായുന്ന കടുവ; ദൃശ്യങ്ങൾ കൗതുകമാകുന്നു

ചന്ദ്രാപുർ ജില്ലയിലെ കടുവ സംരക്ഷണ കേന്ദ്രത്തിൽ സന്ദർശകരുടെ വാഹനത്തിനു പിന്നാലെ പായുന്ന കടുവയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. തുറന്ന ജീപ്പിൽ ഉള്ള രണ്ടു യാത്രക്കാർ പേടിച്ച് നിലവിളിക്കുന്നതും 19 സെക്കൻഡ് നീണ്ട ക്ലിപ്പിൽ കാണാം.

കഴിഞ്ഞ ഞായറാഴ്ച മുംബൈയിലെ തഡോബ-അന്ധാരി കടുവ സംരക്ഷണ കേന്ദ്രത്തിലെ മൂന്നര വയസ്സുള്ള 'ഛോട്ടി മധു' എന്ന പെൺകടുവയാണ് സന്ദർശകരെ കണ്ട് പിന്നാലെ കൂടിയത്. സംഭവത്തെത്തുടർന്ന് ടൂറിസ്റ്റ് ഗൈഡുകളുടെയും ഡ്രൈവർമാരുടെയും യോഗം വിളിച്ച് കടുവകളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ കർശന നിർദേശം നൽകിയെന്ന് ഫോറസ്റ്റ് ഓഫിസർ രാഘവേന്ദ്ര പറഞ്ഞു.

മുൻപും സമാനമായ സംഭവങ്ങൾ നടന്നിട്ടുള്ളതിനാൽ സന്ദർശകരുടെ വാഹനങ്ങൾ കടുവകളിൽ നിന്ന് കുറഞ്ഞത് 50 മീറ്റർ എങ്കിലും അകലം പാലിക്കണമെന്ന് വനംവകുപ്പ് ടൂറിസ്റ്റ് ഗൈഡുകൾക്കും ഡ്രൈവർമാർക്കും നിർദേശം നൽകിയിരുന്നുവെങ്കിലും പലപ്പോഴും പാലിക്കപ്പെടുന്നില്ല.