Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൃഗലോകത്തെ ശതകോടീശ്വരൻമാർ!

Sadie, Sunny, Lauren, Layla and Luke സാഡി, സണ്ണി, ലോറൻ, ലൈല, ലൂക്ക്. ചിത്രത്തിനു കടപ്പാട്: ഫെയ്സ്ബുക്

വളർത്തു മൃഗങ്ങളെ അതിരറ്റു സ്നേഹിക്കുന്ന ഒരുപാടു പേരുണ്ട്. കുടുംബത്തിലെ മറ്റ് അംഗങ്ങളെപ്പോലെ തന്നെ മൃഗങ്ങളെ കണക്കാക്കുന്നവരും അവയ്ക്കായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കുന്നവരും നിരവധിയാണ്. എന്നാൽ ഒരായുഷ്കാലം കൊണ്ടു സമ്പാദിച്ചതിന്റെ  വലിയയൊരു വിഹിതം സ്നേഹക്കൂടുതൽ കൊണ്ട് യജമാനന്മാർ നൽകിയപ്പോൾ ധനികരായ ചില വളർത്തു മൃഗങ്ങളുണ്ട്. അത്തരത്തിലുള്ള  ചില കോടീശ്വരന്മാണിവർ.

Gigoo Chicken ഗിഗൂ. ചിത്രത്തിനു കടപ്പാട്: ഫെയ്സ്ബുക്

വളർത്തുമൃഗങ്ങൾ എന്നു പറയുമ്പോൾ നായയും പൂച്ചയുമൊക്കെയാണ് ആദ്യം ഓർമയിലെത്തുക. എന്നാൽ ബ്രിട്ടിഷുകാരനായ മിൽസ് ബ്ലാക് വെൽ എന്ന കോടീശ്വരന് എല്ലാം ഗിഗൂ എന്ന തന്റെ പ്രിയപ്പെട്ട വളർത്തു കോഴിയാണ്. വിൽപത്രത്തിൽ 15 മില്യൻ ഡോളർ ഗിഗൂവിനായി എഴുതി വച്ചാണ് മിൽസ് തന്റെ സ്നേഹം പ്രകടിപ്പിച്ചത്.

സാഡി, സണ്ണി, ലോറൻ, ലൈല, ലൂക്ക് എന്നീ വളർത്തുനായകളാണ് ലോകത്തെ  കോടീശ്വരന്മാരായ മൃഗങ്ങളിലെ നാലാം സ്ഥാനക്കാർ.  അമേരിക്കയിലെ പ്രശസ്ത മീഡിയ എക്സിക്യൂട്ടീവും നടിയുമായ ഓപ്ര വിൻഫ്രിയുടെ വളർത്തു മൃഗങ്ങളാണിവർ. തന്റെ ആസ്തിയിൽ 30 മില്യൻ ഡോളറാണ് ഓപ്ര ഇവർക്കായി എഴുതിവച്ചത്.

Olivia Benson ഒലിവിയ ബെൻസൺ .ചിത്രത്തിനു കടപ്പാട്: ഫെയ്സ്ബുക്

ഇനി 97 മില്യൻ ഡോളർ വിലമതിക്കുന്ന ഒരു സുന്ദരിയെ പരിചയപ്പെടാം. അമേരിക്കൻ ഗായികയായ ടെയ്‌ലർ സ്വിഫ്റ്റിന്റെ സ്വന്തം വളർത്തു പൂച്ചയായ ഒലിവിയ ബെൻസനാണ് താരം. പരസ്യചിത്രങ്ങളിലൂടെ പ്രശസ്തയാണ് സ്കോട്ടിഷ് ഫോൾഡ് ഇന്നത്തെപ്പെട്ട ഈ സുന്ദരി.

Grumpy Cat ഗ്രമ്പി ക്യാറ്റ്. ചിത്രത്തിനു കടപ്പാട്: ഫെയ്സ്ബുക്

ഗ്രമ്പി ക്യാറ്റ് അഥവാ ടാർഡർ സോസ് എന്ന വളർത്തു പൂച്ചയെ ലോകം അറിയുന്നത് കോപിഷ്ഠനായ പൂച്ച എന്ന പേരിലാണ്. കാരണം അവന്റെമുഖഭാവം തന്നെ. എന്തു തന്നെയായാലും ഇന്റർനെറ്റിലൂടെയും മറ്റും ഇന്നത്തെ തലമുറയുടെ ഐക്കൺ എന്ന തരത്തിൽ പ്രശസ്തിയാർജിച്ച ടാർഡിറിന്റെ ആസ്തി 99.5 മില്യൻ ഡോളറാണ്.

Gunther IV ഗുന്തർ നാലാമൻ. ചിത്രത്തിനു കടപ്പാട്: ഫെയ്സ്ബുക്

മൃഗ കോടീശ്വരന്മാരിലെ ഒന്നാം സ്ഥാനക്കാരൻ ആരെന്നറിയണ്ടേ?  ജർമൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട ഗുന്തർ നാലാമൻ എന്ന നായയാണ് പട്ടികയിൽ ഒന്നാമൻ 375 മില്യൻ ഡോളറിന്റെ  ആസ്തിയാണ് ഈ വളർത്തു മൃഗത്തിനുള്ളത്.തന്റെ പിതാവ് ഗുന്തർ മൂന്നാമന് ഉടമയായ പ്രഭുപത്നി കർലോറ്റ ലെബൻസ്റ്റീൻ നൽകിയ സ്വത്ത് പിന്തുടർച്ചക്കാരൻ എന്ന നിലയിൽ ലഭിച്ചതോടെയാണ് ഗുന്തർ നാലാമൻ ഈ സ്ഥാനത്തിന് അർഹനായത്. ഗുന്തർ നാലാമനായി പ്രത്യേക തരം വിഭവങ്ങളാണ് ദിനവും ഒരുക്കുന്നത്. ഇതിനെല്ലാം പുറമെ കോടികൾ വിലമതിക്കുന്ന വീടുകളും ഗുന്തർ നാലാമന് സ്വന്തമായുണ്ട്.