Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജവെമ്പാലയും ചേരയും തമ്മിലുള്ള പോരാട്ടം; ഒടുവിൽ സംഭവിച്ചത്?

 encounter between cobra and rat snake Image Credit : Pavan Srinivas/ Caters News

ലോകത്തിലെ ഏറ്റവും വലിയ വിഷപ്പാമ്പായ രാജവെമ്പാലയും വിഷമൊന്നുമില്ലാത്ത പാവം ചേരയും കണ്ടുമുട്ടിയാൽ എങ്ങനെയുണ്ടാകും. ഇരതേടിയിറങ്ങിയ രാജവെമ്പാലയുടെ മുന്നിൽ അബദ്ധത്തിൽ വന്നു പെട്ടതായിരുന്നു ഈ പാവം ചേര. മാംഗളൂരിലെ പശ്ചിമഘട്ട മലനിരകളോടു ചേർന്നു കിടക്കുന്ന ഉജൈറിലാണ് ഈ പോരാട്ടം നടന്നത്.

പ്രൊഫഷനൽ ഫൊട്ടോഗ്രഫറായ പവൻ ശ്രീനിവാസാണ് ഈ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. വിശന്നു വലഞ്ഞ് വരുന്ന കറുത്ത കൂറ്റൻ രാജവെമ്പാല മരച്ചില്ലയിൽ നിന്ന് ഊർന്നിറങ്ങി വരുന്ന ചേരയുടെ കണ്ണുകളിലേക്ക് ആർത്തിയോടെ നോക്കി നിൽക്കുന്ന രംഗമാണ് പവൻ ആദ്യം പകർത്തിയത്. ഇരയെ ലക്ഷ്യമാക്കി വരുന്ന രാജവെമ്പാലയുടെ ചിത്രങ്ങൾ പകർത്താൻ പവൻ ക്ഷമയോടെ കാത്തിരുന്നത് മൂന്നു മണിക്കൂറോളമാണ്. 

 encounter between cobra and rat snake Image Credit : Pavan Srinivas/ Caters News

എന്നാൽ ആക്രമണം തുടങ്ങി അൽപ സമയത്തിനകം തന്നെ കൂറ്റൻ രാജവെമ്പാല പാവം ചേരയെ കീഴ്പെടുത്തി അതിനെ ആഹാരമാക്കി. അധികം ചെറുത്തു നിൽപിനൊന്നും ചേരയ്ക്ക് കഴിഞ്ഞില്ല. ചേരയുടെ കഴുത്തിൽ തന്നെ പിടിമുറുക്കിയ രാജവെമ്പാല നിമിഷങ്ങൾക്കകം തന്നെ അതിന്റെ കഥ കഴിച്ചു.

 encounter between cobra and rat snake Image Credit : Pavan Srinivas/ Caters News

ആനയെപ്പോലും മിനിട്ടുകൾക്കകം കൊല്ലാൻ പാകത്തിനുള്ള വിഷം രാജവെമ്പാലകൾക്കുണ്ട്. പാമ്പുകളെയാണ് ഇവ പ്രധാനമായും ആഹാരമാക്കാറുള്ളത്. പശ്ചിമഘട്ട മലനിരകളിൽ ഏകദേശം 18 അടിയോളം വരുന്ന രാജവെമ്പാലകൾ ഉണ്ടെന്നും പവൻ വ്യക്തമാക്കി.