Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുതുമുത്തച്ഛൻ സ്രാവിന് പ്രായം 512 വയസ്സ്, നീളം 5.5 മീറ്റർ

512 year old shark

ആധുനിക ചരിത്ര ക്ലാസുകളില്‍ പഠിച്ച എല്ലാം സംഭവങ്ങളും നടന്ന കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഒരു ജീവി ഇന്നും നമ്മോടൊപ്പം ഭൂമിയിലുണ്ടെന്നു കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ. ആധുനിക ലോകത്തിന്റെ വഴിത്തിരിവായ വ്യവസായവിപ്ലവത്തിനും ആംഗലേയ സാഹിത്യകാരൻ ഷേക്ക്സ്പിയറിനുമൊക്കെ മുന്‍പ് ജനിച്ച ഈ  സ്രാവ് ഇന്നും ഗ്രീന്‍ലന്‍ഡിനു സമീപം സമുദ്രത്തില്‍ നീന്തുന്നുണ്ട്. ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നിൽ. ഇതോടെ ഭൂമിയിലെ ഏറ്റവും പ്രായമേറിയ ജീവിയായി മാറിയിരിക്കുകയാണ് ഈ ആണ്‍ സ്രാവ്.

5.5 മീറ്ററാണ് ഈ സ്രാവിന്റെ നീളം. ഗ്രീന്‍ലന്‍ഡ് ഷാര്‍ക് എന്ന വിഭാഗത്തില്‍ പെട്ടതാണ് ഈ സ്രാവ്. ഗ്രീന്‍ലന്‍ഡ് മേഖലയിലെ പര്യവേഷണത്തിനിടെയിലാണ് ഈ സ്രാവിനെ കണ്ടെത്തിയത്. ഗവേഷകര്‍ ഈ സ്രാവിനെ പിടികൂടുകയും ടാഗ് ചെയ്ത ശേഷം വിട്ടയയ്ക്കുകയും ചെയ്തു. ഒരു വര്‍ഷം ഒരു സെന്റി മീറ്റര്‍ വീതം വീളം വയ്ക്കുന്നതാണ് ഇവയുടെ രീതി. ഇവയുടെ നീളം കണക്കാക്കി അതില്‍ നിന്നാണ് പ്രായം കണ്ടെത്തുന്നത്. 

ലോകത്തെ ഏറ്റവു പ്രായമേറിയ ജീവി വര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഗ്രീന്‍ലന്‍ഡ് സ്രാവുകള്‍. ഇതിനു മുന്‍പും പ്രായം ഏറെയുള്ള ഗ്രീൻലന്‍ഡ് സ്രാവുകളെ കണ്ടെത്തിയിട്ടുണ്ട്. 16 മാസങ്ങള്‍ക്കു മുൻപ് 216 വയസ്സു പ്രായമുള്ള ഗ്രീന്‍ലന്‍ഡ് സ്രാവിനെ ഗവേഷകര്‍ കണ്ടെത്തുകയും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ സ്രാവിന്റെ റെക്കോഡാണ് ഇപ്പോള്‍ 512 വയസ്സ് പ്രായമുള്ള സ്രാവ് തകര്‍ത്തത്.

512 year old shark

അതേസമയം സ്രാവിന്റെ പ്രായം 512 വയസ്സല്ലെന്നും യഥാര്‍ത്ഥത്തില്‍ 400 നു മുകളില്‍ മാത്രമാകും പ്രായമെന്നും മറ്റൊരു സംഘം ഗവേഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ സ്രാവിനെ കണ്ടെത്തിയ ഡന്‍മാര്‍ക്കില്‍ നിന്നുള്ള ഗവേഷക സംഘം ഈ വാദം തള്ളിക്കളയുകയാണുണ്ടായത്.

related stories