Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണവ നന്നായി വേവിക്കാതെ കഴിച്ച സ്ത്രീക്ക് സംഭവിച്ചത്?

squid

കണവ (കൂന്തൽ) കഴിക്കുമ്പോൾ നന്നായി വേവിച്ചു കഴിക്കണമെന്ന് ദക്ഷിണകൊറിയയിലെ അറുപത്തിമൂന്നുകാരിയെ ഇനിയാരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ല. വായിലെ അസ്വസ്ഥതയും വേദനയും മൂലം ഇവർ ചികിൽസ തേടിയപ്പോഴാണു നാക്കിലും മോണയിലുമായി നെന്മണി പോലെ 12 ചെറിയ തടിപ്പുകൾ കണ്ടത്. 

പരിശോധിച്ചപ്പോഴാണ് ഞെട്ടിയത്: അവ കണവയുടെ ജീവനുള്ള ബീജക്കൂട്ടങ്ങളായിരുന്നു. വേണ്ടത്ര ചൂടാക്കാതെയും വൃത്തിയാക്കാതെയും കണവ കഴിച്ചതാണു കുഴപ്പമായത്. മരിക്കാതെ ശേഷിച്ച ബീജങ്ങൾ സ്ത്രീയുടെ വായിലെ ശ്ലേഷ്മ സ്തരത്തിനുള്ളിൽ സുരക്ഷിതസ്ഥാനം കണ്ടെത്തി കടിച്ചുതൂങ്ങുകയായിരുന്നു. പരാന്നഭോജികളെ സംബന്ധിച്ച പഠനങ്ങൾക്കൊപ്പം ഈ അപൂർവസംഭവവും ഉൾപ്പെടുത്തിയിട്ടുണ്ട്.