Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിതറിയോടുന്ന ആളുകൾ; കൂറ്റൻ മഞ്ഞു സുനാമിയുടെ ഭീകര ദൃശ്യങ്ങൾ!

Tsunami Of Snow

കൂറ്റൻ മഞ്ഞു സുനാമിയുടെ ഭീകര ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഫ്രാൻസിലെ അവലാൻഷെയിൽ ഫ്ര​ഞ്ച് ആ​ൽ​പ്സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടിഗ്നസ് സ്കൈ റിസോർട്ടിനു സമീപമാണ് അപകടം നടന്നത്. മഞ്ഞുമലയിടിഞ്ഞ് താഴേക്കു വരുന്നതിന്റെയും ആളുകൾ ഓടി രക്ഷപെടുന്നതിന്റേയും ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്.

തി​ര​മാ​ല​യ്ക്കു സ​മാ​ന​മാ​യി മ​ഞ്ഞുമല പാ​ഞ്ഞു വ​രു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ കാണാൻ കഴിയുക. സം​ഭ​വ​ത്തി​ൽ റോ​ഡും അവിടെയുണ്ടായിരുന്ന​ വാ​ഹ​ന​ങ്ങ​ളും മ​ഞ്ഞിൽ പുതഞ്ഞുപോയി. മ​ഞ്ഞിടിഞ്ഞു വരുമ്പോൾ റോ​ഡി​ൽ നി​ൽ​ക്കു​ന്ന​വ​ർ ര​ക്ഷ​പെ​ടാ​നായി ഓ​ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ബാപ്റ്റിസ് ചസാങാണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​തും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ബാപ്റ്റിസ് പകർത്തിയ ഈ ദൃശ്യങ്ങൾ ഇതുവരെ ഒന്നരലക്ഷത്തോളം ആളുകൾ കണ്ടുകഴിഞ്ഞു.