Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാട്ടുകാർക്ക് കൗതുകം സമ്മാനിച്ച് മരമത്തൻ

കലഞ്ഞൂരിൽ കൗതുകമുണർത്തി ‘മരമത്തൻ’ കായ്ച്ചു. അർച്ചനയിൽ ടി.എൻ. ചന്ദ്രശേഖരപിള്ളയുടെ വീട്ടുമുറ്റത്താണ് മരമത്തൻ കായ്ച്ചത്. ഭൂട്ടാനിൽ അധ്യാപകരായിരുന്ന ചന്ദ്രശേഖരപിള്ളയും ഭാര്യ എസ്. ലളിതയും 25 വർഷം മുൻപ് അവിടെ നിന്നു കൊണ്ടുവന്ന് നട്ടതാണിത്. ‘രുപ് പർസി’ എന്ന് ഭൂട്ടാൻകാർ വിളിക്കുന്ന മരം വലിയ ആപ്പിൾമരത്തിന്റെയത്രയും വരും

ശിഖരങ്ങളായി വളരുന്ന മരം വർഷത്തിൽ 2 തവണ കായ്ക്കും. ഇപ്പോൾ 5 കായകളാണുള്ളത്. നാട്ടിലെ ചൊരയ്ക്കയുടെ രുചിയാണ്. പക്ഷേ, ഗോളാകൃതിയിൽ വലുപ്പമേറിയ കായകളാണിത്. കൊത്തിയരിഞ്ഞ് തോരൻ വയ്ക്കാനും ചപ്പാത്തിക്കു കറിയാക്കാനും നല്ലതെന്ന് ലളിത പറയുന്നു. ചെറിയ കയ്പ് ഉണ്ടെങ്കിലും രുചിയെ ബാധിക്കുന്നില്ല. ആഴാന്തയുടെ പൂവുകളോടു സാമ്യമുള്ളവയാണ് പൂക്കൾ. നാട്ടിൽ‍ സാധാരണയല്ല ഈ മരം.