Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറും പൂച്ചയല്ല ഞാൻ, പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാരൻ

cat Representative Image

യുഎഇ ആസ്ഥാനമായ  ആഡംബര ഹോട്ടൽ ഗ്രൂപ്പ് കഴിഞ്ഞ ദിവസം വ്യത്യസ്തമായ ഒരു  നിയമനം നടത്തി. ഉദ്യോഗാർഥികളിൽ നിന്ന് ഏറ്റവും അനുയോജ്യരെന്നു തോന്നിയവരെ ഇന്റർവ്യൂ നടത്തിത്തന്നെ  തിരഞ്ഞെടുത്തു. നിയമനം കഴിഞ്ഞ് സാധാരണ പോലെ നേരെ പരിശീലനത്തിനയച്ചു. ഇപ്പോൾ എട്ടുപേരും നന്നായി ജോലി ചെയ്യുന്നുണ്ട്.

ജോലി: ഹോട്ടലിലെ മറ്റു ജോലിക്കാരുടെ സമ്മർദം കുറയ്ക്കുക. നാലുനേരവും ഫൈവ് സ്റ്റാർ ആഹാരവും താമസവുമാണു ശമ്പളം. നിയമനം വ്യത്യസ്തമായത് എന്തുകൊണ്ടാണെന്നോ... നിയമിക്കപ്പെട്ടവരാരും മനുഷ്യരല്ല; എട്ടു പൂച്ചക്കുട്ടികൾ. അബുദാബിയിലെ ജന്നാഹ് ഹോട്ടൽ ആൻഡ് റിസോർട്  ഉടമയുടെ വാക്കുകളിൽ പറഞ്ഞാൽ എട്ട് ഓഫിസ് ക്യാറ്റുകൾ.

ജോലിസമ്മർദം കുറയ്ക്കാനും ജോലിക്കാരുടെ ക്ഷമത കൂട്ടാനുമാണു പൂച്ചകളെ നിയമിച്ചത്. പ്രത്യേക പരിശീലനം നേടിയ പൂച്ചകൾ വളരെപ്പെട്ടെന്നു തന്നെ ജോലിക്കാരുമായി ഇണങ്ങിയെന്നും ഇവരെ സഹായിക്കാൻ തുടങ്ങിയെന്നുമാണു ഹോട്ടൽ ഗ്രൂപ്പ് സിഇഒ നെഹ്മേ ഇമാദ് പറയുന്നത്. 

cat

വെറുതെ പറയുന്നതല്ല. പഠനങ്ങൾ തെളിയിച്ചതാണത്രേ. അരുമകളായ വളർത്തുമൃഗങ്ങൾ ഓഫിസ് അന്തരീക്ഷത്തിലെ ആശയ വിനിമയം സുഗമമാക്കുമെന്നും ടീം സ്പിരിറ്റ് കൂട്ടുമെന്നുമാണു പഠനങ്ങൾ. മാത്രമല്ല ഹോട്ടൽ, ടൂറിസം പോലുള്ള വ്യവസായങ്ങളിൽ ഈ ‘ഉദ്യോഗസ്ഥർക്ക്’ നിർണായക സ്ഥാനവുമുണ്ട്. 

ജർമനിയിലെ ഒരു ഐടി കമ്പനി ഒൻപതു പൂച്ചകളെ ഓഫിസിൽ നിയമിച്ചിട്ട് ഒരു മാസമേ ആയിട്ടുള്ളു. സമ്മർദം കുറയ്ക്കാനായി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടായിരുന്നു കമ്പനിയുടെ പൂച്ച നിയമനം.

related stories