Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാംപിൽ കൈയടി നേടിയത് പൂച്ച; മോഡലുകൾക്കൊപ്പം ക്യാറ്റ് വോക്ക് !

cat

ഫാഷൻ ഷോയ്ക്കിടയിൽ റാംപിലെത്തിയ പൂച്ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമളിലെ താരം. തുർക്കിയിലെ ഈസ്താംബൂളിൽ നടന്ന ഫാഷൻ ഷോയിൽ കയ്യടി നേടിയത് ഈ പൂച്ചയാണ്. ഷോ തുടങ്ങിയപ്പോള്‍ മുതൽ വിളിക്കാതെയെത്തിയ ഈ അതിഥി റാംപിലുണ്ടായിരുന്നു. നിറഞ്ഞിരിക്കുന്ന സദസും മോ‍ഡലുകളുടെ സാന്നിധ്യവു കാതടപ്പിക്കുന്ന സംഗീതവുമൊന്നും പൂച്ചയ്ക്കൊരു പ്രശ്നമേയല്ലായിരുന്നു.

റാംപിനു നടുവിലൂടെ മോഡലുകൾ വന്നു മടങ്ങുമ്പോൾ ഇതൊന്നും തന്നെ ബാധിക്കുന്നേയില്ലെന്ന മട്ടിൽ ശരീരം നക്കിത്തുടച്ചു വൃത്തിയാക്കുന്ന പൂച്ചയെയാണ് ആദ്യം ദൃശ്യങ്ങളിൽ കാണാൻ കഴിയുക. ഇതിനിടയിൽ മടങ്ങുന്ന മോഡലിന്റെ  നീളൻ വസ്ത്രത്തിൽ പിടിച്ചു കളിക്കാനും ശ്രമിക്കുന്നുണ്ട്. മനോഹരമായ വസ്ത്രങ്ങൾ ധരിച്ച് ഫാഷൻ ഷോയ്ക്കെത്തിയ മോഡലുകളേക്കാളും  ശ്രദ്ധകവർന്നത് ഈ പൂച്ചയായിരുന്നു. റാംപിനു നടുവിലൂടെ ഒരു കിടിലൻ ക്യാറ്റ് വോക്കും നടത്തിയാണ് കക്ഷി പിന്മാറിയത്.

കാണികളിൽ ആരോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഈ ദൃശ്യങ്ങൾ ഇപ്പോൾ തന്നെ നിരവധിയാളുകൾ കണ്ടുകഴിഞ്ഞു. ഈസ്താംബൂളിൽ നടന്ന എസ്മോദ് ഇന്റർനാഷണൽ ഫാഷൻ ഷോയ്ക്കിടയിലായിരുന്നു പൂച്ചയുടെ തകർപ്പന്‍ പ്രകടനം.

related stories