Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എന്തൊരു റിലാക്സേഷൻ’, അൽഫോൻസ് കണ്ണന്താനത്തിന്റെ ചിത്രങ്ങൾ കൗതുകമാകുന്നു

Alphons Kannanthanam Alphons Kannanthanam visits Sriracha Tiger Zoo. Image Credit: Alphons Kannanthanam/Facebook

കടുവയെ മടിയിൽ കി‌ടത്തി കുപ്പിപ്പാൽ നൽകുന്ന കേന്ദ്രമന്ത്രി അൽഫോന്സ് കണ്ണന്താനത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ബാങ്കോക്കിലെ ശ്രീരച കടുവ പാർക്ക് സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹവും ഭാര്യയും. പാർക്ക് സന്ദർശന വേളയിലാണ് കടുവക്കുട്ടിയെ മടിയിലിരുത്തി അൽഫോന്സ് കണ്ണന്താനവും ഭാര്യ ഷീലയും ചേർന്ന് കടുവക്കുട്ടിക്ക് കുപ്പിപ്പാൽ നൽകിയത്. പാർക്ക് സന്ദർശനത്തിന്റെ ചിത്രങ്ങൾ അദ്ദേഹം തന്നെയാണ് ‘എന്തൊരു റിലാക്സേഷൻ’ എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ശ്രീരച കടുവ പാർക്കിലെത്തുന്ന സഞ്ചാരികൾക്ക് കടുവകളുമായി അടുത്തിടപഴകാനും അവയ്ക്ക് ആഹാരം നൽകുവാനും ഒപ്പം ചിത്രമെടുക്കാനുള്ള അവസരവുമുണ്ട്. ഏകദേശം നാനൂറിലധികം ബംഗാൾ കടുവകളാണ് ഇവിടെയുള്ളത്. ഇന്ത്യ– ആസിയാൻ ടൂറിസം മന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കടുക്കാനായി തായ്​ലൻഡിലെത്തിയതായിരുന്നു അൽഫോന്സ് കണ്ണന്താനം.ഇവിടെ ഇന്ത്യൻ കോൺസുലേറ്റ് ഒരുക്കിയ റിപ്പബ്ലിക് ദിനാഘോഷത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.