Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരിച്ചു മരവിച്ച പക്ഷിമൃഗാദികളുടെ ജഡങ്ങൾ കൊണ്ട് പ്രേതശില്പങ്ങൾ തീർക്കുന്ന തടാകം!

Deadly Lake Natron Turns Animals Into Ghostly 'Statues' Deadly Lake Natron Turns Animals Into Ghostly 'Statues'. Image Credit: Nick Brandt

ജലാശയങ്ങൾ സാധാരണയായി സമ്മാനിക്കുന്നത് മനോഹരമായ പ്രകൃതി ദൃശ്യങ്ങളാണ്. എന്നാൽ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ കിഴക്കൻ ആഫ്രിക്കയിലെ ടാൻസാനിയയിലുള്ള നട്രോൺ തടാകത്തിലേയ്ക്കു പോയാൽ അവിടെ കാത്തിരിക്കുത് മനസ്സു മരവിപ്പിക്കുന്ന ദൃശ്യങ്ങളായിരിക്കും. കാരണം അവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത് മരിച്ചു മരവിച്ച പക്ഷിമൃഗാദികളുടെ ജഡങ്ങൾ കൊണ്ടുള്ള അനേകം ശിൽപ്പങ്ങളായിരിക്കും. 

Deadly Lake Natron Turns Animals Into Ghostly 'Statues' Deadly Lake Natron Turns Animals Into Ghostly 'Statues'. Image Credit: Nick Brandt

നട്രോൺ തടാകത്തിൽ ഉയർന്ന അളവിൽ സോഡിയം ബൈകാർബണേറ്റിന്റെ സാന്നിധ്യം ഉള്ളത്തിനാൽ ജലത്തിൽ ചത്തുവീഴുന്ന പക്ഷികളുടെയും മൃഗങ്ങളുടെയും ശരീരഭാഗങ്ങൾ ജീർണ്ണിക്കുകയോ കേടുപാടുകൾ ഏൽക്കുകയോ ചെയ്യാതെ ശിലാരൂപങ്ങളായി മാറുകയാണ് ചെയ്യുന്നത്. വേനൽക്കാലത്ത് തടാകത്തിലുണ്ടാകുന്ന ചെറു ദ്വീപുകളിൽ ഫ്ലമിങോ പക്ഷികൾ പ്രജനനത്തിനായി കൂടുകൾ ഒരുക്കാറുണ്ടെന്നതൊഴിച്ചാൽ മറ്റു ജീവജാലങ്ങളൊന്നും നട്രോൺ നദിയെ ഒന്നിനും ആശ്രയിക്കാറില്ല.

Deadly Lake Natron Turns Animals Into Ghostly 'Statues' Deadly Lake Natron Turns Animals Into Ghostly 'Statues'. Image Credit: Nick Brandt

പക്ഷിമൃഗാദികൾക്ക് ജീവഹാനി സംഭവിക്കത്തക്ക വിധം ലവണത്വം നിറഞ്ഞതാണ് തടാകത്തിലെ ജലം. ജലോപരിതലത്തിലെ പ്രതിബിംബങ്ങൾ കണ്ട് ഇവിടെ ചേക്കേറാനെത്തുന്ന പക്ഷികളും മറ്റും ഇത്തരത്തിൽ ചത്തൊടുങ്ങുകയാണു പതിവ്. അവയുടെ ശവശരീരങ്ങളാകട്ടെ ഉറഞ്ഞു ശില പോലെ ദൃഢമായ രൂപങ്ങളിൽ തീരത്തടിയുകയും ചെയ്യും. ഇവയുടെ ശരീരത്തിലെ തൂവലുകളും ചെറുരോമങ്ങളും പോലും നഷ്ടപ്പെടാതെ അതേ രൂപത്തിൽ തന്നെ ഉറഞ്ഞു പോകും.

Deadly Lake Natron Turns Animals Into Ghostly 'Statues' Deadly Lake Natron Turns Animals Into Ghostly 'Statues'. Image Credit: Nick Brandt

സോഡിയം ബൈകാർബണേറ്റും സോഡിയം കാർബണേറ്റും ചേർന്നുണ്ടാകുന്ന നട്രോൺ എന്ന സംയുക്തത്തിന്റെ പേരിൽ തന്നെയാണ് തടാകം അറിയപ്പെടുന്നത്. 140 ഡിഗ്രി ഫാരൻഹീറ്റ് വരെ തടാകത്തിലെ താപനില ഉയരാറുണ്ട്. ചൂടു നീരുറവകളും ചെറു നദികളുമാണ് നട്രോൺ തടാകത്തിലേക്കു ജലമെത്തിക്കുന്നത്. ഫൊട്ടോഗ്രാഫറായ നിക്ക് ബ്രാൻഡാണ് തടാകക്കരയിലെ ജഡരൂപങ്ങൾ  പകർത്തിയത്.