Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടുറോഡിൽ ബസ് തടഞ്ഞ് ആനയുടെ മോഷണം; തുമ്പിക്കൈക്കിടയിൽ ഞെരുങ്ങി ഡ്രൈവർ!

Elephant

ബസ് നടുറോഡിൽ തടഞ്ഞു നിർത്തി കാട്ടാനയുടെ മോഷണം. ശ്രീലങ്കയിലെ കട്ടരാഗമയിലാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. റോഡിന് നടുവിൽ കയറി ബസ് തടഞ്ഞായിരുന്നു കാട്ടാനയുടെ സിനിമ സ്റ്റൈലിലുള്ള മോഷണം. 

ബസ് തടഞ്ഞു നിർത്തിയ കാട്ടാന ഡ്രൈവറുടെ പുറത്തു കൂടി തുമ്പിക്കൈ അകത്തേക്കിടുകയായിരുന്നു. ആനവരുന്നത് കണ്ട് അതിന്റെ ശ്രദ്ധ തിരിക്കാനായി ബസിനുള്ളിലുണ്ടായിരുന്ന കവർ ഡ്രൈവർ പുറത്തേക്കെറിഞ്ഞെങ്കിലും അതൊന്നും ശ്രദ്ധിക്കാടെ ആന ബസിനുള്ളിലേക്ക് തുമ്പിക്കൈ കടത്തുകയായിരുന്നു. അവിടെയുണ്ടായിരുന്ന പഴമായിരുന്നു ആനയുടെ ലക്ഷ്യമെന്ന് മനസ്സിലാക്കിയ യാത്രക്കാരിലൊരാൾ ഓടിവന്ന് പഴമെടുത്ത് തുമ്പികൈയിൽ കൊടുത്ത് ഡ്രൈവറെ രക്ഷിക്കുകയായിരുന്നു.

Driver gets clobbered by elephant’s trunk

ആന പഴം പരതിയ സമയമത്രയും തുമ്പികൈയുടെ അടിയിൽ ഞെരുങ്ങിയമർന്ന് ഇരിക്കുകയായിരുന്നു പേടിച്ചരണ്ട ബസ് ഡ്രൈവർ. തലനാരിഴയ്ക്കാണ് ആനയുടെ തുമ്പിക്കൈക്കിടയിൽ നിന്നും ഡ്രൈവർ രക്ഷപെട്ടത്. ആനയുടെ ഈ മോഷണ രംഗങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.