യോഗി ആദിത്യനാഥിന് സഞ്ചരിക്കാൻ മൂന്നു കോടിയുടെ അതി സുരക്ഷ ബെൻസ്

യോഗി ആദിത്യനാഥ്

നീണ്ട പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ഉത്തർപ്രദേശിൽ ബിജെപി വൻ തിരിച്ചുവരവാണ് നടത്തിയത്. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ബിജെപി ഉത്തർപ്രദേശിയ പതിനേഴാം മന്ത്രിസഭയുടെ തലവനായി നിയോഗിച്ചത് യോഗി ആദിത്യനാഥിനെ. ബിജെപിയുടെ പ്രചരണ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ച യോഗി ആദിത്യനാഥിന്റെ സ്വന്തം വാഹനം ഇന്നോവയാണെങ്കിൽ, മുഖ്യമന്ത്രി ആദിത്യനാഥിന്റെ ഔദ്യോഗിക വാഹനം അതി സുരക്ഷയുടെ ബെൻ‌സ് എസ്‌യുവി എം ക്ലാസ് ഗാർഡ്.

യോഗി ആദിത്യനാഥ്

മുഖ്യമന്ത്രി ആയതിന് ശേഷമുള്ള സുരക്ഷ ഭീഷണികൾ പരിഗണിച്ച് ആദിത്യനാഥിന് നേരത്തെ ഇസ‍ഡ് പ്ലെസ് സുരക്ഷ പരിരക്ഷ നൽകിയിരുന്നു അതിന്റെ ഭാഗമായിട്ടാണ് ബോംബ് ആക്രമണം വരെ ശക്തമായി ചെറുക്കുന്ന ബെൻസിന്റെ സുരക്ഷ നല്‍കിയിരിക്കുന്നത്.

ബുള്ളറ്റ് പ്രൂഫ് എം ഗാർഡ്

പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന കാറാണ് എം  ഗാർഡ്. എം ക്ലാസിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വാഹനം നിർ‌മിച്ചിരിക്കുന്നത്. 2014 ൽ‌ ഡൽഹിയിൽ നടന്ന ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനത്തിന്റെ ‍ഡൽഹി എക്സ്ഷോറൂം വില 2.49 കോടി രൂപയാണ്. എന്നാൽ റോ‍ഡിൽ ഇറങ്ങുമ്പോൾ മൂന്നു കോടി രൂപയിലധികം വരും. ഓർഡർ നൽകിയാൽ ഒരുവർഷത്തിന് ശേഷം മാത്രമേ വാഹനം ലഭിക്കു എന്നതുകൊണ്ട് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉപയോഗിച്ചിരുന്ന എം ഗാർഡിന്റെ സുരക്ഷ സംവിധാനങ്ങളിൾ കൂടുതൽ ശക്തിപ്പെടുത്തിയാണ് ആദിത്യനാഥ് ഉപയോഗിക്കുന്നത്.

Mercedes Benz M Guard

സാധാരണ എം ക്ലാസിനെക്കാൾ 385 കിലോഗ്രം അധിക ഭാരമുണ്ട് എം ഗാർഡിന്. വെടിയുണ്ടയെൽക്കാത്ത ബോഡി ഭാഗങ്ങളാണ് എം ഗാർഡിന്. രാജ്യാന്തര നിലവാരമായ VR4 െറസിൻസ്െലവലാണ് െമഴ്സിഡീസ് എം-ഗാർഡിൽ നിൽകിയിരിക്കുന്നത്. എകെ 47  തോക്കുകളിൽ നിന്നുള്ള വെടിയുണ്ടകളും ചെറു ഗ്രനേഡുകൾ വരെ ഫലപ്രദമായി തടയാൻ എം ഗാർഡിനാകും. എയർമാറ്റിക്ക് സസ്പെൻഷനാണ്. കൂടാതെ ബുള്ളറ്റ് പ്രൂഫ് വിൻഡോകളുമുണ്ട്. റൺ ഫ്ലാറ്റാണ് ടയറുകൾ, അപകടത്തിൽ പെട്ട് ടയർ പൊട്ടിയാലും കിലോമീറ്ററുകളോളം സഞ്ചരിക്കാം. 4.7 ലീറ്റർ വി8 പെട്രോൾ എൻജിനാണ് കാറിന് കരുത്തു പകരുന്നത്. 402 ബിഎച്ച്പി കരുത്തും 600 എൻഎം ടോർ‌ക്കും നൽകും ഈ എൻജിൻ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം 6.5 സെക്കന്റിൽ ആർജിക്കുന്ന ഈ വാഹനത്തിന്റെ കൂടിയ വേഗത 210 കിലോമീറ്ററാണ്.