Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ദ്രജിത്തിനും പൂർണ്ണിമയ്ക്കും പുതിയ വോൾവോ എക്സ് സി 90

indrajith-volvo Volvo XC 90

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാറുകൾ നിർമിക്കുന്നതിന്റെ പേരിൽ പ്രശസ്തരാണ് സ്വീഡിഷ് കമ്പനിയായ വോൾവോ. യാത്രക്കാർക്ക് മാത്രമല്ല മറ്റ് റോഡ് ഉപഭോക്താക്കൾക്ക് വരെ സംരക്ഷണം നൽകുന്ന പെഡൽസ്ട്രിയൽ എയർബാഗുകളോടു കൂടിയാണ് വോൾവോ  കാറുകളാണ് നിർമിക്കുന്നത്. ലക്ഷ്വറിയും സുരക്ഷയും ഡ്രൈവും ഒരുപോലെ ഒത്തിണക്കി വോൾവോ നിർമിക്കുന്ന കാറുകൾക്ക് ആരാധകരേറെയാണ്. 

indrajith-volvo-1 Volvo XC 90

വോള്‍വോയുടെ ഏറ്റവും പുതിയ മോ‍ഡൽ എസ് യു വി സ്വന്തമാക്കിയിരിക്കുന്നു മലയാള സിനിമയിലെ സൂപ്പർ താരജോഡികളായ ഇന്ദ്രജിത്ത് സുകുമാരനും പൂർണ്ണിമയും. വോൾവോയുടെ ലക്ഷ്വറി എസ് യു വിയായ എക്സ് സി 90 ആണ് ഈ താരജോഡികൾ സ്വന്തമാക്കിയത്. വോൾവോ എക്സ് സി 90 ആർ ഡിസൈൻ എന്ന വകഭേദം സ്വന്തമാക്കുന്ന കേരളത്തിലെ ആദ്യ വ്യക്തിയും ഇന്ദ്രജിത്ത് തന്നെ.

കൊച്ചിയിലെ വോൾവോ ഡീലർഷിപ്പിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. വോൾവോയുടെ ലക്ഷ്വറി എസ് യു വിയായ എക്സ് സി 90 യുടെ ഏറ്റവും പുതിയ മോഡലാണ് ആർ ഡിസൈൻ. 2 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 225 ബിഎച്ച്പി കരുത്തും 470 എൻഎം ടോർക്കുമുണ്ട്. ഏകദേശം 80 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.