Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രക്കിനടിയിൽപെട്ട യുവതി രക്ഷപെട്ടതു പോറൽ‌ പോലും ഏൽക്കാതെ- വിഡിയോ

Image Captured From Video Image Captured From Video

ചില അപകടങ്ങളുടെ ദൃശ്യങ്ങൾ കണ്ടാൽ രക്ഷപെടുക അസാധ്യമെന്നു തോന്നും. ഇത്തരം അപകടങ്ങളിൽപ്പെട്ടവർ രക്ഷപെടുന്നത് എന്നും അത്‌ഭുതമായി നിലനിൽക്കുന്നു. രക്ഷപെടുന്നതു ഭാഗ്യം കൊണ്ടാണോ അതേ മറ്റു ഘടകങ്ങൾകൊണ്ടാണോ എന്നു ചോദ്യത്തിന് കൃത്യമായൊരു ഉത്തരമില്ല. ഇത്തരമൊരു അപകടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണിപ്പോൾ.

ചൈനയിലാണു സംഭവം നടന്നത്. ഇന്ധനം നിറയ്ക്കാനായി പമ്പിലേക്കു വളയുകയായിരുന്ന ട്രക്കിന്റെ അടിയിലാണു സ്കൂട്ടറിൽ എത്തിയ യുവതി പെട്ടത്. പമ്പിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ യുവതിയെ വലിച്ചുകൊണ്ട് ട്രക്ക് മുന്നോട്ടു പോകുന്നതും കാണാം. 

സ്കൂട്ടറുമായി യുവതി അടിയിൽപെട്ടത് അറിയാതെ വാഹനമോടിച്ച ട്രക്ക്ഡ്രൈവർ കുറച്ചു ദൂരം മുന്നോട്ടെടുത്തതിനു ശേഷമാണ് വാഹനം നിർത്തിയത്. അത്രയും സമയം റോഡിലൂടെ നിരങ്ങി നീങ്ങിയ യുവതി പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെടുന്നതും വിഡിയോയിലുണ്ട്.