മാരുതി സിയാസിനെ മലർത്തിയടിച്ച് ഹോണ്ട സിറ്റി

Honda City

മിഡ് സൈസ് സെ‍ഡാൻ സെഗ്മെന്റിൽ താരമായി ഹോണ്ട സിറ്റി. കഴിഞ്ഞ വർഷത്തെ വിൽപ്പന കണക്കുകളിലാണ് മാരുതി സിയാസിനെ പിന്തള്ളി ഹോണ്ട സിറ്റി ഒന്നാമതെത്തിയത്. 62573 യൂണിറ്റ് വിൽപ്പനയുമായി ഹോണ്ട ഒന്നാമതെത്തിയപ്പോൾ 61967 യൂണിറ്റ് വിൽപ്പനയുമായി മാരുതി സിയാസ് രണ്ടാം സ്ഥാനത്താണ്. 25904 യൂണിറ്റുമായി ഹ്യുണ്ടേയ് വെർണ മൂന്നാമതും 12140 യുണിറ്റുമായി സ്കോഡ റാപ്പിഡ് നാലാമതുമാണ്. അ‍ഞ്ചാം സ്ഥാനം 8018 യൂണിറ്റ് വിൽപ്പന നടത്തിയ ഫോക്സ്‍വാഗൻ വെന്റോയ്ക്കാണ്.

1998ൽ നിരത്തിലെത്തിയ ‘സിറ്റി’ക്കും പിന്നാലെ വന്ന പുത്തൻ പതിപ്പുകൾക്കുമൊക്കെ തകർപ്പൻ വരവേൽപ്പാണ് ഇന്ത്യ നൽകിയത്. ആദ്യ തലമുറ ‘സിറ്റി’യുമായിട്ടായിരുന്നു ഹോണ്ട ഇന്ത്യയിൽ പ്രവേശിക്കുന്നത്. തുടക്കത്തിൽ 1.3 ലീറ്റർ, 1.5 ലീറ്റർ പെട്രോൾ എൻജിനുകളോടെയായിരുന്നു ‘സിറ്റി’യുടെ വരവ്. നിലവിൽ പെട്രോൾ ഡീസൽ എൻജിനുകളുമായി ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ളത് സിറ്റിയുടെ നാലം തലമുറയാണ്. നാലു തലമുറകളിലൂടെ ഏഴു ലക്ഷത്തിലേറെ യൂണിറ്റിന്റെ വിൽപ്പനയാണ് ‘സിറ്റി’ ഇതുവരെ ഇന്ത്യയിൽ നേടിയത്.