Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശമ്പള കുടിശ്ശിക നൽകിയില്ല, വിജയ് മല്യയുടെ 600 കോടിയുടെ ആഡംബര കപ്പൽ പിടിച്ചെടുത്തു

Vijay Mallya's Indian Empress Vijay Mallya's Indian Empress

ഇന്ത്യൻ ബാങ്കുകളെ പറ്റിച്ച് കോടികളുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ കിങ് ഓഫ് ഗുഡ് ടൈംസ് വിജയ് മല്യയുടെ ആഡംബര നൗക കണ്ടുകെട്ടി. ഏകദേശം 93 മില്യൺ ഡോളർ (ഏകദേശം 604 കോടി രൂപ) വില വരുന്ന ആഡംബര യോട്ടാണ് കണ്ടുകെട്ടിയത്. ജീവനക്കാർക്ക് നൽകേണ്ട ശമ്പള കുടിശിക 1 ദശലക്ഷം ഡോളർ (ഏകദേശം 6.4 കോടി രൂപ) നൽകാത്തതിനെ തുടർന്നാണ് മല്യയുടെ ഇന്ത്യൻ എംപ്രസ് എന്ന ആഡംബര നൗക പിടിച്ചെടുത്തത്. മാൾട്ട ദ്വീപിൽ നിന്നാണ് മാരിടൈം യൂണിയൻ അധികൃതർ യോട്ടിനെ കണ്ടുകെട്ടിയത്.

vijay-maliya-indian-empress-4

നിരവധി തവണ അവധി നൽകിയെങ്കിലും ശമ്പള കുടിശിക തീർക്കാൻ തയാറാകാത്തതിനെ തുടർന്നാണ് യാനം കണ്ടുകെട്ടിയത് എന്നാണ് അധികൃതരുടെ പക്ഷം. ഇന്ത്യ, ബ്രിട്ടൻ, യുറോപ്പ് എന്നിവിടങ്ങളിൽ നിന്നാണ് എകദേശം 40 ജീവനക്കാരുണ്ടായിരുന്നു യാനത്തിൽ. കഴിഞ്ഞ സെപ്റ്റംബർ മുതലുള്ള ശമ്പളം നൽകാനുണ്ടെന്നായിരുന്നു ജീവനക്കാരുടെ പരാതി. മാരിടൈം ലീൻ പ്രകാരം ജീവനക്കാരുടെ ശമ്പള കുടിശ്ശികയുണ്ടെങ്കിൽ യാനം കണ്ടുകെട്ടാനുള്ള അധികാരം മാരിടൈം യൂണിയനുണ്ട്. ഇതുപ്രകാരമാണ് യാനം കണ്ടുക്കെട്ടിയത്. 

vijay-maliya-indian-empress-2 Vijay Mallya's Indian Empress

ഇന്ത്യൻ എംപ്രസ്

വിജയ് മല്യ 2006 സ്വന്തമാക്കിയ ആ‍ഡംബര നൗകയാണ് ഇന്ത്യൻ എംപ്രസ്. നെതർലാൻഡിൽ നിർമിച്ച് 2000 പുറത്തിറങ്ങിയ യോട്ട് ഖത്തർ  റോയൽ ഫാമിലിയിൽ നിന്നാണ് വിജയ് മല്യ സ്വന്തമാക്കിയത്. 95 മീറ്റർ നീളവും 22 മീറ്റർ ഉയരവുമുള്ള യോട്ടിൽ ഏകദേശം 12 പേർക്ക് സഞ്ചരിക്കാനാവും. 14 നോട്ട്സാണ് വേഗം. 9130 എച്ച്പി കരുത്തുള്ള മൂന്ന് എഞ്ചുനുകളാണ് യോട്ടിന് കരുത്തേകുന്നത്. ആഡ‍ംബരം നിറഞ്ഞ മാസ്റ്റർ സ്യൂട്ടും ജിംനേഷ്യവും സ്ട്രീം റൂമും ഡൈനിങ് റൂമുമുള്ള യോട്ടിൽ 17 ഗസ്റ്റ് ക്യാബിനുകളുണ്ട്. ഫോർമുല വൺ ടീം ഉടമയായ വിജയ് മല്യ മൊറാക്കോ എഫ് വൺ റേസിന്റെ സമയങ്ങളിൽ പാർട്ടികൾ നടത്തുന്നത് ഈ യോട്ടിലായിരുന്നു.

vijay-maliya-indian-empress-3 Vijay Mallya's Indian Empress

നേരത്തെ മല്യയ്ക്ക് ഇന്ത്യയിലുള്ള ആസ്തികൾ ബാങ്കുകൾ ലേലത്തിൽ വെച്ചിരുന്നു. 400 കോടിയുടെ പ്രൈവറ്റ് ജെറ്റും മറ്റ് വിമാനങ്ങളും കെട്ടിടങ്ങളും ലംബോഗ്‍‌നി, റോൾസ് റോയ്സ്, ബെന്റിലി, ഫെരാരി  കൊടിക്കണക്കിന് രൂപയുടെ ആഡംബര കാറുകളും ലേലത്തിൽ വിറ്റിരുന്നു.