Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിം ജോങ് ഉന്നിന്റെ യാത്രയ്ക്ക് ബുള്ളറ്റ് പ്രൂഫ് ബെൻസ്, കൊറിയയിൽ നിന്ന് എത്തിച്ചത് പച്ച ട്രെയിനിൽ - വിഡിയോ

Mercedes-Benz S600 Pullman Guard Mercedes-Benz S600 Pullman Guard

കിം ജോങ് ഉന്നിന്റെ ചൈനീസ് സന്ദർശനമാണിപ്പോൾ ലോക വാർത്തകളിൽ ഇടം പിടിക്കുന്നത്. ഉത്തരകൊറിയയുടെ തലവനായതിനു ശേഷം രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്നത് ആദ്യ സംഭവമായതുകൊണ്ടുതന്നെ കനത്ത സുരക്ഷയാണ് കൊറിയ തങ്ങളുടെ തലവന് നൽകുന്നത്. കിം ജോങ് ഉന്നും അനുയായികളും 22 കോച്ചുകളുള്ള പച്ച ട്രെയിനിലാണ് ചൈനയിൽ എത്തിയത്. 2011 ൽ ഉന്നിന്റെ പിതാവ് ചൈന സന്ദർശിച്ചപ്പോഴും ട്രെയിൻ വഴിയാണ് യാത്ര ചെയ്തിരുന്നത്. 

Beijing Motorcade Amid Kim Jong Un Rumors

സുരക്ഷയ്ക്ക് മുൻതൂക്കം നൽകി നിർമിച്ചിട്ടുള്ള ട്രെയിൻ മിസൈൽ, ബുളളറ്റ് പ്രൂഫാണ്. ആഡംബര സൗകര്യങ്ങളുള്ള ട്രെയിനിൽ കോൺഫറൻസ് റൂമുകൾ, ബെഡ്റൂം, ഓഡിയൻസ് ചേംബറുകൾ, ഹൈ–ടെക് കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ, സാറ്റലൈറ്റ് ഫോണുകൾ, ഫ്ലാറ്റ് സ്ക്രീൻ ടെലിവിഷനുകൾ, ഡൈനിങ് റൂം എന്നിവയുമുണ്ട്. ചൈന വരെ എത്താൻ ബുള്ളറ്റ് പ്രൂഫ് ട്രെയിനും ചൈനയ്ക്കുള്ളിലെ യാത്രകൾക്കായി ബുള്ളറ്റ് പ്രൂഫ് ബെൻസുമാണ് കിങ് ജോങ് ഉപയോഗിക്കുക.

kim-train

ഇന്ത്യൻ പ്രസി‍ഡന്റ് ഉൾപ്പടെ നിരവധി രാജ്യത്തലവന്മാർ ഉപയോഗിക്കുന്ന മെഴ്സഡീസ് ബെൻസ് എസ് 600 പുൾമാൻ ഗാർഡ് തന്നെയാണ് കിം ജോങ് ഉന്നും ഉപയോഗിക്കുന്നത്. എന്നാൽ അതിലെ മാറ്റങ്ങൾ എന്തോക്കെയെന്നത് അവ്യക്തമാണ്. കിം ജോങ് ഉന്നിന്റേതെന്ന് കരുതുന്ന ഒരു വാഹന വ്യൂഹത്തിന്റെ വിഡിയോയും പുറത്തു വന്നിരുന്നു. ഇരുചക്രവാഹനത്തിലുള്ള പൊലീസുകാരുടെ അകമ്പടിയിലാണ് ആ വിഡിയോയിൽ ബെൻസ് സഞ്ചരിക്കുന്നത്. 

Mercedes Maybach S 600 Pullman Guard 2018 Mercedes-Benz S600 Pullman Maybach Guard

മെഴ്സഡീസ് ബെൻസ് എസ് 600 പുൾമാൻ ഗാർഡ്

സുരക്ഷയ്ക്ക് അതീവ പരിഗണന നൽകി നിർമിച്ചിരിക്കുന്ന വാഹനമാണ് എസ് 600 പുൾമാൻ ഗാർഡ്. രാജ്യ തലവന്മാരും വിശിഷ്ട വ്യക്തികളും ഉപയോഗിക്കുന്ന ഈ കാറിന്റെ ഏറ്റവും പുതിയ മോഡലിന്റെ ഇന്ത്യൻ വില ഏകദേശം 25 കോടി രൂപയാണ്. ഹാന്‍ഡ് ഗ്രനേഡുകള്‍, വെടിയുണ്ട, ലാന്‍ഡ് മൈന്‍, ചെറു മിസൈലുകൾ എന്നിവയെ ചെറുക്കാൻ ശേഷിയുള്ള ബോഡിയാണ് കാറിന്റേത്. കൂടാതെ രാസായുധങ്ങള്‍, സ്‌നിപ്പറുകള്‍ തുടങ്ങിയവയേയും തടയും. ഇൻ ബിൽറ്റ് ഫയർസെക്യൂരിറ്റിയുണ്ട് കാറിൽ. വാഹനത്തിനുള്ളിൽ ഓക്സിജന്റെ അളവു കുറഞ്ഞാല്‍ യാത്രക്കാർക്കു ശുദ്ധവായു നൽകാൻ പ്രത്യേക ടാങ്കുണ്ട്. തീപിടിക്കാത്ത ഇന്ധന ടാങ്കുകളാണ്.

mercedes-maybach-s-600-pullman-guard 2018 Mercedes-Benz S600 Pullman Maybach Guard

കാഴ്ചയിൽ നിന്ന് എസ് 600 പുൾമാൻ ലിമോയിൽ നിന്ന് വലിയ വ്യത്യാസം തോന്നാത്ത എക്സ്ടീരിയറാണ്. എന്നാൽ സാധാരണ കാറിനെക്കാൾ ഇരട്ടിയിലധികം ഭാരക്കൂടുതലുണ്ട് ഗാർഡിന്. ഏകദേശം 5.6 ടണ്ണാണ് പുൾമാൻ ഗാർഡിന്റെ ഭാരം. 6.50 മീറ്റർ നീളവുമുണ്ട് ഈ ലിമോയ്ക്ക്. ഡ്രൈവർ ക്യാബിനും പാസഞ്ചർ ക്യാബിനും തമ്മിൽ സൗണ്ട് പ്രൂഫ് സംവിധാനം ഉപയോഗിച്ച് വേര്‍തിരിച്ചിരിക്കുന്നു. 

mercedes-maybach-s-600-pullman-guard-1 2018 Mercedes-Benz S600 Pullman Maybach Guard

സുരക്ഷയ്ക്ക് മാത്രമല്ല അത്യാ‍ഡംബരത്തിനും പ്രാധാന്യം നൽകിയാണ് വാഹനം നിർമിച്ചിരിക്കുന്നത്. പിന്നിൽ രണ്ട് പ്രധാന സീറ്റുകളും കൂടാതെ മടക്കി വെയ്ക്കാവുന്ന രണ്ട് സീറ്റുകളുമാണുള്ളത്. ഏറ്റവും മികച്ച ലതറിലാണ് ഉൾഭാഗം നിർമിക്കുന്നത്. പിൻസീറ്റ് യാത്രക്കായി കാറിന്റെ റൂഫിൽ പുറത്തെ താപനില, വാഹനത്തിന്റെ നിലവിലെ വേഗം എന്നിവ കാണിക്കുന്ന ഡിസ്പ്ലെയുണ്ട്. കൂടാതെ ജി.പി.എസ് സാറ്റ്ലൈറ്റ് നാവിഗേറ്റര്‍, നിരവധി എയർബാഗുകൾ എന്നിവയുണ്ട്. മെബാക്ക് എസ് 600 പുൾമാൻ ഗാർഡ് ലിമോയെ ചലിപ്പിക്കുന്നത് 6 ലീറ്റർ ട്വിൻ ടർബോ വി 12 എൻജിനാണ്. 530 ബിഎച്ച്പി കരുത്തും 1900 ആർപിഎമ്മിൽ 830 എൻഎം ടോർക്കും നൽകും ഈ എൻജിൻ.