എസ് യു വി വിപണിയിൽ കരുത്തറിയിക്കാൻ ബ്രെസയുടെ എതിരാളിയുമായി ഹോണ്ട

Representative Image

ഇന്ത്യൻ വിപണിയിൽ അതിവേഗം വളരുന്ന സെഗ്മെന്റാണ് ചെറു എസ് യു വികളുടേത്. ചെറു കാറുകൾ കഴിഞ്ഞാൽ ഏറ്റവുമധികം വിൽപ്പനയുള്ള ഈ സെഗ്‌മെന്റിൽ കരുത്തറിയിക്കാൻ മത്സരിക്കുകയാണ് വാഹന നിർമാതാക്കൾ. ഫോഡും ടാറ്റയുമെല്ലാം രംഗത്തുണ്ടെങ്കിലും ഈ വിപണിയിലെ താരം മാരുതി ബ്രെസ തന്നെ. ബ്രെസയുടെ ആതിപത്യം തകർക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട എത്തുന്നു.

ഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച, ഉടൻ പുറത്തിറങ്ങുന്ന ഹോണ്ട അമേയ്സ് 2യുഎ പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പുതിയ എസ് യു വി പുറത്തിറങ്ങുക. രാജ്യാന്തര വിപണിയിൽ മികച്ച വിൽപ്പനയുള്ള എച്ച് ആര്‍–വി (വെസൽ)യുമായി രൂപസാമ്യം പുതിയ വാഹനത്തിനുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. റാപ്പ് എറൗണ്ട് ഹെഡ്്ലാമ്പുകൾ, എൽഇഡി ഡേറ്റം റണ്ണിങ് ലാമ്പുകൾ എന്നിവ പുതിയ എസ് യു വിയിലുണ്ടാകും. കൂടാതെ സ്റ്റൈലിഷായ ഇന്റീരിയർ ഹോണ്ടയുടെ പുതുതലമുറ സുരക്ഷ സംവിധാനങ്ങളും പുതിയ വാഹനത്തിലുണ്ടാകും.

എച്ച് ആർ – വിയുടെ ജപ്പാൻ പതിപ്പിൽ 1.8 ലീറ്റർ പെട്രോൾ, 1.8 ലീറ്റർ പെട്രോൾ. 1.6 ലീറ്റർ ഡീസൽ, 1.5 ലീറ്റർ‌ പെട്രോൾ ഹൈബ്രിഡ് തുടങ്ങിയ എൻജിൻ വകഭേദങ്ങളിലാണ് വാഹനം ലഭിക്കുക. ഇന്ത്യയിലെത്തുമ്പോൾ പെട്രോൾ, ഡീസൽ വകഭേദങ്ങളുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.‌