കുട്ടികൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടല്ല, ബ്രേക്ക് കൊണ്ട് !– വിഡിയോ

Image Capture From Youtube Video

കുട്ടികളെ റോഡിലേക്ക് ഇറക്കുമ്പോൾ സൂക്ഷിക്കണമെന്ന് ആവർത്തിച്ചു മുന്നറിയിപ്പ് നൽകുന്നതാണ്. എത്ര ശ്രദ്ധിച്ചാലും ചിലപ്പോഴൊക്കെ കുട്ടികൾ കണ്ണുവെട്ടിച്ച് പുറത്തു ചാടും. റോഡിലേക്ക് എങ്ങാനും പോയാൽ പിന്നീടുണ്ടാകുന്ന അപകടം എന്താണെന്ന് പറയാൻ സാധിക്കില്ല. ചിലപ്പോൾ ഭാഗ്യം കൊണ്ടായിരിക്കും അപകടമുണ്ടാക്കാതെ രക്ഷപ്പെടുന്നത്.

അത്തരത്തിലൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. എന്നാൽ ഇവിടെ ഭാഗ്യം കൊണ്ടല്ല കുട്ടികൾ രക്ഷപ്പെട്ടത് ട്രക്കിന്റെ ബ്രേക്ക് കൊണ്ടാണ്. വിയറ്റ്നാമിലാണ് സംഭവം നടന്നത്. റോഡ് സൈഡിൽപാർക്ക് ചെയ്തിരിക്കുന്ന ട്രക്കിനെ സൈക്കിളിൽ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് സംഭവം നടന്നത്.

എതിരെ വേഗത്തിൽ വന്ന ട്രക്കിന്റെ ബ്രേക്ക് മികച്ചതായതുകൊണ്ട് മാത്രമാണ് കുട്ടികൾ രക്ഷപ്പെട്ടതെന്ന് വിഡിയോയിൽ കാണാം. തൊട്ടു പുറകേ വന്നൊരു വാഹനത്തിന്റെ ഡാഷ് ക്യാമിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.

നേരത്തെ നോർവെയിൽ നടന്നൊരു സംഭവത്തിന്റെ വിഡിയോ വൈറലായിരുന്നു. അന്ന് വോൾവോ ട്രക്കിന്റെ എമർജെൻസി ബ്രേക്കിങ് സിസ്റ്റമാണ് ഒരു പോറൽ പോലും ഏൽക്കാതെ കുട്ടി രക്ഷപ്പെടുത്തിയത്. എന്നാൽ ഈ വിഡിയോയിൽ കാണുന്ന ട്രക്ക് ഏതു കമ്പനിയുടേതാണെന്ന് വ്യക്തമല്ല.