Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോണ്ട് വാഹനം ലേലത്തിന്, നമ്പർ 007

Bond-vehicle

ബോണ്ട്...ജെയിംസ് ബോണ്ട്...സൂപ്പർ സ്പൈ... ഇയാൻ ഫ്ലെമിങ് സൃഷ്ടിച്ച കുറ്റാന്വേഷണ കഥാപാത്രമായ ജെയിംസ് ബോണ്ട് ഇപ്പോള്‍ ഒരു കഥാപാത്രത്തിനും മുകളിൽ ഒരു സ്റ്റൈൽ ഐകോണാണ്. വാൽത്തർ പിപികെ പിസ്റ്റൽ, മാർട്ടിനി ഗ്ലാസ്, സീക്കോ/റോലെക്സ്/ഒമേഗ വാച്ചുകൾ എന്നിങ്ങനെ നിരവധി ബോണ്ട് സ്റ്റൈൽ ഗാഡ്ജെറ്റ്സുകളുണ്ട്. എന്നാൽ ജെയിംസ്ബോണ്ടിനൊപ്പംതന്നെ പ്രശസ്തിയുള്ള ഒന്നുകൂടിയുണ്ട്- ബോണ്ട് കാര്‍- 'ആസ്റ്റൺ മാർട്ടിൻ'. ഇപ്പോഴിതാ നിലവിലെ ബോണ്ടിന്റെ സ്വകാര്യവാഹനംതന്നെ സ്വന്തമാക്കാൻ അവസരം ഒരുക്കുകയാണ് ക്രിസ്റ്റീ എന്ന ലേലവ്യാപാര സ്ഥാപനം.

ഒരുബോണ്ട് ചിത്രം കഴിയുമ്പോള്‍ അടുത്ത ബോണ്ട് ആരാകും എന്ന ആകാംക്ഷയ്ക്കിടെ വീണ്ടും ഡാനിയൽ ക്രേഗ് തന്നെയാകുമെന്നതരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നതിനിടെയാണ് അടുത്ത ബോണ്ടാവാനൊരുങ്ങുന്ന ക്രേഗ് തന്റെ ആസ്റ്റന്‍-മാർട്ടിൻ വാന്‍ക്വിഷ് ലേലത്തിന് വച്ചിരിക്കുകയാണ്.

2014ൽ പുറത്തിറങ്ങിയ ശതാബ്ദി എഡിഷനാണ് ഇത്. 007 എന്ന നമ്പറിലുള്ള ഈ വാഹനത്തിന്റെ ഏകദേശ ലേലതുക 6 ലക്ഷം ഡോളറാണ്. യുവജനങ്ങള്‍ക്ക് കരിയർ ഡെവലപ്മെന്റിന് സഹായമേകുന്ന ഒപ്പർചുണിറ്റി നെറ്റ്​വർക്ക് എന്ന തന്റെ എൻജിഒയുടെ പ്രവർത്തനങ്ങൾക്കാവുംഈ ലേലതുക ക്രേഗ് പൂർണ്ണമായും വിനിയോഗിക്കുക.

Bond-vehicle1

2014ൽ പുറത്തിറങ്ങിയ ഈ ലിമിറ്റഡ് എഡിഷൻ കാർ ആകെ 100 എണ്ണമാണ് ലോകത്തുള്ളത്. ഇംഗ്ളണ്ടിലെ ആസ്റ്റൺ മാർട്ടിൻ ആസ്ഥാനത്ത് ഹാൻഡ്–ബിൽറ്റ് ആയാണ് ഈ വാഹനങ്ങൾ നിർമ്മിച്ചത്. 6.0 ലിറ്റർ വി12 പെട്രോൾ എഞ്ചിനാണ് ഓട്ടോമാറ്റിക് ഗിയർ സംവിധാനമുള്ള വാഹനത്തിനുള്ളത്.183 മൈലാണ് ഉയർന്ന വേഗം.

ഡാനിയൽ ക്രേഗിന്റെ താത്പര്യങ്ങൾക്കനുസരിച്ച് ആസ്റ്റൺ മാർട്ടിന്‍ ചീഫ് ക്രിയേറ്റിങ് ഓഫീസർ മാരെക് റീച്മാൻ പ്രത്യേകം ഡിസൈൻ ഡെയ്താണ് വാഹനം പുറത്തിറങ്ങിയത്. മിഡ്നൈറ്റ് ബ്ളൂ ആണ് വാഹനത്തിന്റെ നിറം.1,100 മൈലാണ് ക്രേഗ് ഈ വാഹനത്തെ ഓടിച്ചിരിക്കുന്നതെന്ന് ക്രിസ്റ്റീസിന്റെ സെയില്‍സ് ഡയറക്ടർ ബെക്കി മാക്ഗ്യെയർ പറയുന്നു. ഏപ്രിൽ 20ന് ന്യൂയോർക്ക് റോക്കെഫെല്ലർ സെന്ററിൽ ലേലം നടക്കും.