Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതിയുടെ മുന്നേറ്റം മഹീന്ദ്ര രണ്ടാമത്

mahindra-vs-maruti Scorpio, Brezza

യൂട്ടിലിറ്റി വെഹിക്കിൾ സെഗ്‌മെന്റിൽ ഒന്നാമതെത്തി മാരുതി. 2017–2018 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരമാണ് മാരുതി സുസുക്കി ഒന്നാമതെത്തി എന്ന് കമ്പനി അവകാശപ്പെടുന്നത്.  2016–17 സാമ്പത്തിക വർഷത്തെക്കാള്‍ 29.6 ശതമാനം വളർച്ചയാണ് ഈ വർഷം മാരുതിക്ക് ലഭിക്കുന്നത്. അതോടെ യൂട്ടിലിറ്റി വെഹിക്കിൾ സെഗ‌്മെന്റിലെ 27.5 ശതമാനം വിപണിയും മാരുതി സുസുക്കി സ്വന്തമാക്കി.  2016–17 ൽ 195,741 യൂണിറ്റായിരുന്ന വിൽപ്പന കഴിഞ്ഞ സാമ്പത്തിക വർഷം 253,759 യൂണിറ്റായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റാര ബ്രെസയുടെ വിൽപ്പന 36.7 ശതമാനവും എസ്ക്രോസിന്റേത് 44.4 ശതമാനവും എർട്ടിഗയുടേത് 4.1 ശതമാനവും ഉയർന്നു എന്നാണ് മാരുതി അറിയിച്ചത്. 

2012 മുതൽ 2015 വരെ സെഗ്്മെന്റിൽ മൂന്നാം സ്ഥാനത്ത് മാത്രമായിരുന്ന മാരുതി 2015–16 ലും 2016–17 ലും രണ്ടാം സ്ഥാനത്ത് എത്തി. തുടർന്ന് 2017–18 സാമ്പത്തിക വർഷത്തിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുന്നു. വിറ്റാര ബ്രെസ, പുതിയ എസ് ക്രോസ്, എർട്ടിഗ തുടങ്ങിയ വാഹനങ്ങളുടെ മികച്ച പ്രകടനമാണ് മാരുതിയെ സെഗ്്മെന്റിലെ ഒന്നാമനാകാൻ സഹായിച്ചത്. 

പുതിയ വാഹനങ്ങളുടെ അഭാവവും പഴയ പടക്കുതിരകൾക്ക് വിപണിയിൽ വലിയ ചലനം സൃഷ്ടിക്കാനാവാത്തതുമാണ് മഹീന്ദ്രയെ പിന്നോട്ട് വലിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മഹീന്ദ്രയുടെ ഏറ്റവും മോശം പ്രകടനമാണ് ഈ സാമ്പത്തിക വർഷം കണ്ടത്. യു വി സെഗ്്മെന്റിലും മികച്ച പ്രകടനം നടത്തിയതോടെ ഇന്ത്യൻ വിപണിയിൽ 50 ശതമാനത്തിൽ അധികവും മാരുതി സ്വന്തമാക്കി. മാരുതിയും മഹീന്ദ്രയും ഒന്നും രണ്ടും സ്ഥാനങ്ങൾ കൈയടക്കുമ്പോൾ ഹ്യുണ്ടേയ് മൂന്നും ടൊയോട്ട നാലും ഹോണ്ട അഞ്ചും സ്ഥാനത്തുണ്ട്. 

ചെറു കാറുകൾ കഴിഞ്ഞാൽ ഏറ്റവുമധികം ആരാധകരുള്ള യുവി സെഗ്മെന്റിന് വിപണിയിൽ 20 ശതമാനത്തോളം സാന്നിധ്യമുണ്ട്. കോംപാക്റ്റ് എസ് യു വികളുടെ പുറത്തിറങ്ങലോടെ ഊർജ്ജം കൈവരിച്ച സെഗ്്മെന്റിൽ ഇനിയും വളർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളെല്ലാം തന്നെ യു വി സെഗ്്മെന്റില്‍ തങ്ങളുടെ വാഹനങ്ങൾ പുറത്തിറക്കി കഴിഞ്ഞു.