Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബസിനടിയിൽ നിന്ന് യുവതികൾ രക്ഷപ്പെട്ടത് അദ്‌ഭുതകരമായി –വിഡിയോ

bus-accident Image Capture from youtube video

ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നവർ എപ്പോഴും ശ്രദ്ധയോടെ വാഹനം ഓടിക്കണം എന്നത് ഒരു മുൻ കരുതലിനുപരിയായി ജീവന്റെ സുരക്ഷയെ കരുതികൊണ്ടു കൂടിയുള്ള ഒരു ഉപദേശമാണ്. കാരണം, അപകടങ്ങളിൽ ഏറ്റവും കൂടുതൽ പരിക്കേൽ‌ക്കാൻ സാധ്യതയുള്ളതും ജീവൻ നഷ്ടപ്പെടുന്നതും ഇക്കൂട്ടർക്കു തന്നെയാണ്. വലിയ വാഹനങ്ങളുടെ അശ്രദ്ധയിൽ മുഴുജീവനും ചിലപ്പോൾ പാതിജീവനും കൈവിട്ട വലിയ നഷ്ടത്തിന്റെ കണക്കുപറയാനുണ്ടാകും പല ബൈക്ക് യാത്രികർക്കും. 

Great Escape | Terrific Response by Public & Police | Bus Vs Scooty Accident

എന്നാൽ ചിലപ്പോൾ മരണത്തിന്റെ കെണിയിൽ നന്ന് അത്ഭുതകരമായി രക്ഷപെടും. അത്തരത്തിലൊരു അത്ഭുതത്തിന്റെ കഥയാണ് ഈ മാസം ആദ്യം തിരുപ്പതിയിൽ നടന്നൊരു അപകടത്തിന് പറയാനുണ്ടാകുക. പൊലീസിന്റെ സിസിടിവി ക്യാമറയിൽ പതിഞ്ഞ അപകടത്തിന്റെ വിഡിയോയാണിപ്പോൾ സമൂഹ മാധ്യങ്ങളിൽ വൈറലാവുന്നത്. 

മരണം വരെ സംഭവിച്ചേക്കാവുന്ന അപകടത്തിൽ നിന്നാണ് യുവതികൾ നിസാരമായ പരിക്കുകളോടെ  രക്ഷപ്പെട്ടത്. സ്കൂട്ടറിലെത്തിയ യുവതികൾ  ട്രാഫിക് റൗണ്ടിൽ വെച്ച്   ബസിന്റെ മുൻചക്രത്തിന്റെ അടിയിലേയ്ക്ക് വീഴുകയായിരുന്നു. ഇരുവരെയും വലിച്ചിഴച്ചുകൊണ്ട് കുറച്ചു ദൂരം സഞ്ചരിച്ചതിനു  ശേഷമാണ് ബസ് നിന്നത്.