Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറിയ അശ്രദ്ധ, വലിയ അപകടം – ഞെട്ടിക്കുന്ന വിഡിയോ !

accident Image Capture From YouTube Video

ശ്രദ്ധ മരിക്കുന്നിടത്ത് അപകടം ജനിക്കും എന്നാണ് പറയാറ്. ചെറിയ അശ്രദ്ധയായിരിക്കും വലിയ അപകടങ്ങൾക്ക് വഴിവെയ്ക്കുക. കഴിഞ്ഞ ദിവസം കേരളത്തിലെ നിലമ്പൂരിൽ നടന്നൊരു അപകടത്തിന്റെ ‍ഞെട്ടിക്കുന്ന വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഒരു കടയിൽ നിന്ന് ഇറങ്ങിവരുന്ന കാറും ബസും തമ്മിലാണ് കൂട്ടിയിട്ടിച്ചത്.

Car vs bus accident in kerala india caught on cctv

കാർ ഡ്രൈവറുടെ അശ്രദ്ധമൂലമാണ് അപകടം നടന്നതെന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസിലാകുന്നത്. കടയുടെ പാർക്കിങ് ഏരിയയിൽ നിന്ന് ഇടം വലം നോക്കാതെ റോഡിലേയ്ക്ക് കാർ ഇറങ്ങിവന്നതാണ് അപകടകാരണം. ബസിന്റെ അടിയിൽ ഇടിച്ചുകയറിയ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റോ എന്നതും വ്യക്തമല്ല.