Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെരാരി മാറ്റിയിട്ട് ടാറ്റ ടിയാഗോ മോഷ്ടിച്ച കള്ളൻ - വിഡിയോ

Image Capture From YouTube Video Image Capture From YouTube Video

ടാറ്റയുടെ പുതിയ മുഖമാണ് ടിയാഗോ. പുറത്തിറങ്ങിയ കാലം മുതൽ മികച്ച കാർ എന്ന പേരുനേടി ഈ ചെറു വാഹനം. ഏറെ ആരാധകരുള്ള ഈ കാർ മോഷ്ടിക്കുന്ന വി‍ഡിയോയാണിപ്പോൾ സമൂഹമാധ്യങ്ങളിൽ വൈറലാകുന്നത്. ഫെരാരിയെ നോക്കാതെ ടിയാഗോ മോഷ്ടിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്. ടിയാഗോ ആരാധകരാണ് വിഡിയോ നിർമിച്ചിരിക്കുന്നത്. 

Craziest robbery caught on CCTV

ടാറ്റ ടിയാഗോയുടെ മുന്നിൽ കിടന്ന ഫെരാരി മാറ്റിയിട്ടിട്ടാണ് കാർ മോഷ്ടിക്കുന്നത്. 2016 ലാണ് ടാറ്റയുടെ ചെറുകാർ ടിയാഗോ പുറത്തിറങ്ങുന്നത്.  പെട്ടെന്നു തന്നെ ടാറ്റയുടെ നിരയിലെ ഏറ്റവും വിൽപ്പനയുള്ള കാറായി മാറി ടിയാഗോ. 1.2 ലീറ്റർ റെവോട്രോൺ പെട്രോള്‍ എൻജിനും 1.05 ലീറ്റർ റെവോടോർക് ഡീസല്‍ എൻജിനുമാണ് ടിയാഗോയ്ക്ക് കരുത്തു പകരുന്നത്. പെട്രോൾ എൻജിന് പരമാവധി 83.8 ബി എച്ച് പി വരെയും ഡീസൽ എൻജിന് പരമാവധി 69 ബി എച്ച് പി വരെയും കരുത്ത് സൃഷ്ടിക്കാനാവും.