പൊലീസ് ജീപ്പിന് അമ്പലത്തിൽ പൂജ ! വിഡിയോ ‌

Screengrab

പുതിയ വാഹനം വാങ്ങുമ്പോൾ ആളുകൾ ആരാധനാലയങ്ങളിൽ കൊണ്ടുപോയി പൂജിക്കാറുണ്ട്. അമ്പലത്തിൽ പൂജിക്കുന്ന പൊലീസ് വാഹനത്തിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

പൊലീസ് കൺട്രോൾ റൂമിലെ മഹീന്ദ്ര ടിയുവി 300 ആണ് അമ്പലത്തിൽ പൂജാരിയെക്കൊണ്ട് പൂജിപ്പിക്കുന്നത്. നേരത്തെ ഷെവർലെ ടവേരയായിരുന്നു കൺട്രോൾ റൂം വണ്ടികളായി കേരള പൊലീസ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഷെവർലെ ഇന്ത്യയിലെ വിൽപന അവസാനിപ്പിച്ചതോടെയാണ് ടിയുവി 300–നെ കൺട്രോൾ റൂം വണ്ടിയായി തിരഞ്ഞെടുത്തത്. ഇൗ വാഹനത്തിൽ ഒരു അമ്പലത്തിന്റെ പരിസരത്തു വച്ച് പൂജ ചെയ്യുന്ന വിഡിയോയാണ്  സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മഹീന്ദ്രയുടെ തന്നെ ബൊലേറൊയാണ് കേരള പൊലീസ് മറ്റ് ഒൗദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനം.

രണ്ട് എൻജിൻ സാധ്യതകളോടെയാണ് ടി യു വി 300 വിപണിയിലുള്ളത്. 1.5 ലീറ്റർ, മൂന്നു സിലിണ്ടർ, ഇരട്ട സ്ക്രോൾ ടർബോചാർജർ ഡീസൽ എൻജിന്റെ ട്യൂണിങ് സ്ഥിതിയിലാണു വ്യത്യാസം. താഴ്ന്ന ട്യൂണിങ്ങുള്ള എൻജിൻ പരമാവധി 84 ബി എച്ച് പി കരുത്തും 230 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക; ഉയർന്ന ട്യൂണിങ്ങോടെ ഈ എൻജിൻ 98.6 ബി എച്ച് പി വരെ കരുത്തും 240 എൻ എം ടോർക്കുമാണു കൈവരിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ് എൻജിനൊപ്പമുള്ള ട്രാൻസ്മിഷൻ.