Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫുട്ബോൾ രാജാക്കന്മാരെ വഹിച്ച് ഈ ‘കളികാർ’

Radio Mango ‘Kalicar’ Radio Mango ‘Kalicar’

ലോകം മുഴുവൻ ഫുട്ബോളിന്റെ ലഹരിയിലാണ്. നാലുവർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഈ കായിക മാമാങ്കത്തിന്റെ ആവേശത്തിലാണ് നാടും നഗരവും. കാതങ്ങൾക്കും അപ്പുറം അങ്ങ് റഷ്യയിലാണ് ലോകകപ്പ് നടക്കുന്നതെങ്കിലും നമ്മുടെ കൊച്ചു കേരളത്തിലും ആഘോഷത്തിന് കുറവൊന്നുമില്ല. ഇഷ്ട ടീമിനായി ആർപ്പുവിളിച്ചും ഫ്ലെക്സ് അടിച്ചും ഫുട്ബോൾ ആഘോഷമാക്കുന്ന ആരാധകരുടെ കൂട്ടത്തിൽ കൂടുകയാണ് റേഡിയോ മാംഗോയും.

kali-car-2

ലോകകപ്പ് ഫുട്ബോള്‍ ആവേശം പകര്‍ന്ന് റേഡിയോ മാംഗോയുടെ ‘കളികാര്‍’ യാത്ര തുടങ്ങി. കൊച്ചിയില്‍ നിന്ന് ആരംഭിച്ച യാത്ര സിനിമാ താരം ആസിഫ് അലി ഫ്ളാഗ് ഓഫ് ചെയ്തു. ബ്രസീല്‍, അര്‍ജന്റീന, ജര്‍മനി ഉള്‍പ്പെടെ ആറു രാജ്യങ്ങളുടെ പേരുകളിലുള്ള കാറുകളിലാണ് യാത്ര. കേരളത്തിന്റെ പതിനാലു ജില്ലകളിലൂടെ ഈ കാറുകള്‍ യാത്ര ചെയ്യും. 100 സ്റ്റോപ്പുകളാണ് കാറുകൾക്ക് ഉണ്ടാകുക. ഓരോ സ്റ്റോപ്പിലും കാണികൾക്കായി ചോദ്യങ്ങളും കളികളും ഒരുക്കിയിട്ടുണ്ട്. 

kali-car

കൂടാതെ മികച്ചതായി ഗ്രാഫിക്സ് ചെയ്ത കാറിനെ തിരഞ്ഞെടുക്കാനുള്ള അവസരവും നൽകിയിട്ടുണ്ട്. കേരളം മുഴുവന്‍ ഫുട്ബോള്‍ ആവേശം വിതറി ജുലൈ 13ന് കൊച്ചിയില്‍ തന്നെ യാത്ര അവസാനിക്കും. യാത്രയില്‍ വിജയികളെ പ്രവചിക്കുന്നവരില്‍ നിന്ന് അഞ്ചുപേര്‍ക്ക് അരലക്ഷം രൂപ സമ്മാനം നല്‍കും.