Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

300 കി.മീ വേഗത്തിൽ ബ്രേക്ക് മറന്നു, 15 കോടിയുടെ ബുഗാട്ടി തകർന്നു– വിഡിയോ

bugatti-accident Screengrab

ലോകത്തിലെ ഏറ്റവും വേഗമുള്ള പ്രൊ‍ഡക്ഷൻ കാറാണ് ബുഗാട്ടി വെയ്‍റോൾ. മണിക്കൂറിൽ 400 ൽ അധികം കി.മീ വേഗത്തിൽ പായുന്ന കാറിൽ കയറിയാൽ പിന്നെ എല്ലാവരും ഷൂമെയ്ക്കറാണ്. അത് ടെസ്റ്റ് ഡ്രൈവ് ട്രാക്കാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ബുഗാട്ടിയുടെ വേഗം പരീക്ഷിക്കാൻ കയറിയ ഒരു യുവാവിന് പറ്റിയൊരു അബദ്ധമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

ONBOARD CRASH: $2Million Bugatti Veyron 208mph Ride + Crash!

സൂപ്പർകാർ പ്രേമിയും വ്ലോഗറുമായ യുവാവ് ബുഗാട്ടിയെ ശരവേഗത്തിൽ പായിച്ചു. എന്നാൽ ട്രാക് അവസാനിക്കുന്നതിടത്തുവെച്ചാണ് അബദ്ധം കാണിച്ചത്. വേഗം കുറച്ചെങ്കിലും ബുഗാട്ടി ഓടിച്ച ആവേശത്തിൽ ബ്രേക്ക് ചവിട്ടാൻ മറന്നു ആ പാവം. 15 കോടിയുടെ സൂപ്പർ കാറിന് പിന്നീട് സംഭവിക്കുന്നതെന്താണെന്ന് ഊഹിക്കാമല്ലോ?. ബ്രേക്ക് പിടിക്കാൻ മറന്ന വെപ്രാളത്തിൽ വളയ്ക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മുന്നിലെ ബാരിക്കേഡിൽ ബുഗാട്ടി ഇടിച്ചത്. സൂപ്പർ കാറിന്റെ ബംബറും ഹെഡ്‌ലൈറ്റും തകർത്ത വിഡിയോ യുവാവ് തന്നെയാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. 

ബ്യുഗാട്ടി വെയ്റോണ്‍ ഗ്രാൻഡ് സ്പോർട്സ് പതിപ്പാണ് യുവാവ് ഇടിപ്പിച്ചത് ഏകദേശം 15 കോടി രൂപയാണ് വാഹനത്തിന്റെ ഇന്ത്യൻ‌ വില. 8 ലീറ്റർ എൻജിനാണ് ബുഗാട്ടി വെയ്റോണിന് കരുത്തു പകരുന്നത്. 987 ബിഎച്ച്പി കരുത്തും 1250 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 2.7 സെക്കന്റുകൾ മാത്രം മതി  ഈ കരുത്തന്.