ഹോൺ മുഴക്കി, യുവതികൾ തമ്മിൽ നടുറോഡിൽ‌ പൊരിഞ്ഞ തല്ല്–വിഡിയോ

Women Fight- Screengrab

ഹോൺ മുഴക്കുന്നത് മിക്കവർക്കും ഒരു വിനോദമാണ്. ചെവി പൊട്ടുന്ന ശബ്ദത്തിൽ അവ മുഴക്കി കാൽനടക്കാരെ ഭയപ്പെടുന്ന നിരവധി വാഹനങ്ങളെ നാം കാണാറുണ്ട്. അത്യാവശ്യ ഘടങ്ങളിൽ മാത്രം ഹോൺ അടിക്കുന്ന മാന്യമാർ ധാരാളമുണ്ടെങ്കിലും ചിലപ്പോഴൊക്കെ അമിത ശബ്ദം തർക്കങ്ങൾക്ക് വഴിവയ്ക്കാറുണ്ട്. സീബ്ര ലൈനിലൂടെ നടന്നു നീങ്ങുന്ന യാത്രക്കാരിയെ ഭയപ്പെടുത്താൻ ഹോൺ അടിച്ചതിനെ തുടർന്നുണ്ടായ തല്ലാണിപ്പോൾ‌ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വിഡിയോ.

ലോകകപ്പിന് വേദിയാകുന്ന റഷ്യയിലാണ് സംഭവം അരങ്ങേറിയത്. സീബ്രലൈനിലൂടെ റോഡ് ക്രോസുചെയ്യുന്ന യുവതിയെ ഹോൺ മുഴക്കി പേടിപ്പിച്ചതാണ് സംഭവത്തിന് ആധാരം. വാഹനത്തെ മറികടന്നതിന് ശേഷമാണ് ഭയപ്പെടുത്താനായി ഹോൺ അടിച്ചത്. കൈയിലിരുന്ന ഷോപ്പിങ് ബാഗുകൊണ്ട് വാഹനത്തിനടിച്ചായിരുന്നു യുവതി അതിനോട് പ്രതികരിച്ചത്. തുടർന്ന് വാഹനത്തിൽ നിന്ന് ഇറങ്ങി വന്ന രണ്ടു യുവതികളും കാൽനടക്കാരിയുമായ യുവതിയും തമ്മിൽ പൊരിഞ്ഞ തല്ലായി.

വാഹനം നടുറോഡിൽ നിർത്തിയിട്ടാണ് യുവതികൾ തല്ലുണ്ടാക്കിയത്. കണ്ടു നിന്ന ആളുകൾ ഓടിക്കൂടി യുവതികളെ പിടിച്ചു മാറ്റുകയായിരുന്നു. ട്രാഫിക് സിഗ്നൽ കാത്തുകിടന്ന മറ്റൊരു വാഹനത്തിലെ ഡാഷ് ബോർഡ് ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.

സീബ്ര ലൈൻ കാൽനടക്കാരുടെ അവകാശം

സിഗ്നൽ ചുവപ്പാണെങ്കിൽ സീബ്ര ലൈൻ കാൽനടക്കാരുടെ സ്വന്തമാണ്. വാഹനങ്ങൾ അതിൽ പ്രവേശിക്കരുതെന്നാണ് നിയമം. എന്നാൽ സിഗ്നൽ പച്ചയായാൽ പിന്നെ കാൽ നടക്കാർ റോഡ് മുറിച്ചുകടക്കുന്നത് ശിക്ഷാർഹമാണ്. കൂടാതെ അനാവശ്യമായി ഹോൺ അടിക്കുന്നത് മികച്ച ട്രാഫിക് സംസ്കാരത്തിന്റെ ലക്ഷണവുമല്ല.