Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റയുടെ ലാൻഡ് റോവർ മോ‍ഡൽ എസ് യു വി, പേര് ഹാരിയർ

Tata H5X Tata H5X

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു ടാറ്റയുടെ പ്രീമിയം എസ് യു വി കൺസെപ്റ്റ് എച്ച്5എക്സ്.  ലാൻഡ് റോവറിന്റെ സാങ്കേതിക സഹായത്തോടെ ടാറ്റ പുറത്തിറക്കുന്ന ഈ എസ് യു വിയുടെ പേര് ഹാരിയർ എന്നാണ്. എച്ച്5എക്സ് എന്ന കോഡു നാമത്തിൽ അറിയപ്പെടുന്ന വാഹനത്തിന്റെ പേര് ഉടൻ തന്നെ ടാറ്റ ഔദ്യോഗികമായി പ്രഖ്യാപിക്കും. അഞ്ചു സീറ്റ്, ഏഴു സീറ്റ് ലേഔട്ടിൽ വിപണിയിലെത്തുന്ന എസ്‌യുവിയുടെ അഞ്ചു സീറ്റ് മോഡൽ ക്രേറ്റയുമായി മത്സരിക്കുമ്പോൾ ഏഴു സീറ്റ് മോഡൽ ജീപ്പ് കോംപസ്, എക്സ് യു വി 500 തുടങ്ങിയ വാഹനങ്ങളുമായിട്ടാകും മത്സരിക്കുക.  

അടുത്ത വർഷം പകുതിയിൽ പുറത്തിറങ്ങുന്ന വാഹനത്തിനായി ടാറ്റ പുതിയ പ്രീമിയം ഡീലർഷിപ്പ് നെറ്റ് വർക്ക് സ്ഥാപിക്കും. മാരുതി നെക്സയ്ക്ക് സമാനമായി ടാറ്റയുടെ പ്രീമിയം വാഹനങ്ങൾ മാത്രം വിൽക്കുന്ന ഡീലർഷിപ്പിലെ ആദ്യ വാഹനമാണ് ഹെറിയർ. ലാൻഡ് റോവറിന്റെ സഹായത്തോടെ ഡിസൈൻ ചെയ്ത വാഹനത്തിന്, പുതിയ ഡിസ്കവറി സ്പോർട്ടിന്റെ പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുന്നത്. ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈൻ ഫിലോസഫിയിലാണ് ഡിസൈൻ.  4575 എംഎം നീളവും 1960 എംഎം വീതിയും 1686 എംഎം ഉയരവും 2740 എംഎം വീൽബേസുമുണ്ട് എച്ച്5എക്സിന്. 

ജീപ്പ് കോംപസിൽ ഉപയോഗിക്കുന്ന ഫിയറ്റിന്റെ  2.0 ലീറ്റർ ഡീസൽ മൾട്ടി ജെറ്റ് എൻജിനാകും ടാറ്റായുടെ ഈ പുതിയ എസ്‍യുവിയിൽ. 140 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കും. 6 സ്പീഡ് മാനുവൽ 9 സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സുകൾ. കൂടാതെ ലാൻഡ് റോവറിന്റെ ടെറൈൻ റെസ്പോൺസ് സിസ്റ്റത്തോടു കൂടിയ ഓൾവീൽ  ഡ്രൈവ് സിസ്റ്റമാണ് ഉപയോഗിക്കുക. കൂടാതെ ഡിസ്കവറിയുടെ ഓള്‍ ഇൻഡിപെൻഡന്റ് സസ്പെൻഷനും ഉപയോഗിക്കും.