Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെവിയിൽ മൊബൈൽ, ഹെൽമെറ്റില്ല, ബൈക്കിൽ പായുന്നവർ കാണുക ഈ അപകട വിഡിയോ

bike-accident Screengrab

മൊബൈലിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുന്നത് നിയമലംഘനമാണെന്ന് അറിയാമെങ്കിലും നിരവധി പേരാണ് ഈ നിയമം പാലിക്കാതെ റോഡിലിറങ്ങുന്നത്. ചെറുവാഹനങ്ങൾ ഓടിക്കുന്നവർ മാത്രമല്ല ബസ്, ലോറി ഡ്രൈവർമാരും ഈ നിയമം ബോധപൂർവം വിസ്മരിക്കാറുണ്ട്. മൊബൈൽ ചെവിയിൽ തിരുകി ബൈക്ക് ഓടിക്കുന്നവർ കാണുക ഈ അപകട വിഡിയോ.

ഹൈദരാബാദിൽ നടന്ന അപകടത്തിൽ മൊബൈലിലെ സംസാരം കവർന്നത് യുവാവിന്റെ ജീവൻ. ഹെൽമെറ്റ് ധരിക്കാതെ ഫോൺ ചെവിയിൽ വെച്ച് റോ‍ഡ് മറികടക്കവേയാണ് അപകടമുണ്ടായത്. ഓട്ടോയെ മറികടന്നു വന്ന വാഹനം മൊബൈലിൽ സംസാരിച്ച് ബൈക്ക് ഓടിച്ച യുവാവ് കണ്ടില്ല. ഒരു നിമിഷത്തെ അശ്രദ്ധ അപകടത്തിലെത്തിച്ചു. ഉടനെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹെൽമെറ്റ് ധരിക്കാത്തതുമൂലം തലയ്ക്കുണ്ടായ ആഘാതമാണ് മരണ കാരണം എന്നാണ് പൊലീസ് പറയുന്നത്.