Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുസുക്കി ലാപിൻ എന്ന സുന്ദരൻ ഇന്ത്യയിലേക്ക്

suzuki-lapin Suzuki Lapin

ആരും കൊതിക്കുന്ന ക്ലാസിക് രൂപം. ചെറിയ എൻജിൻ ഉയർന്ന ഇന്ധനക്ഷമത. ജാപ്പനീസ് വിപണിയിൽ മാത്രമുള്ള സുസുക്കി ലാപിനിന്റെ വിശേഷണങ്ങളാണ്. എൻജിൻ ശേഷിയും വലുപ്പവും കുറഞ്ഞ കീ കാർസ് എന്ന ചെറു പാസഞ്ചർ കാർ വിഭാഗത്തിൽ പുറത്തിറങ്ങുന്ന ലാപിൻ ജപ്പാനിലെ സൂപ്പർഹിറ്റ് വാഹനമാണ്. നമ്മുടെ മാരുതി ഓൾട്ടോയുടേയും വാഗൺ ആറിന്റേയും സഹോദരൻ. കീ കാറുകളെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ആലോചിക്കുമ്പോൾ ആദ്യം പുറത്തിറങ്ങുക ലാപിനായിരിക്കും.

suzuki-lapin-1 Suzuki Lapin

ക്ലാസിക്ക് രൂപഭംഗിയും ചെറിയ എൻജിനും മികച്ച സ്റ്റൈലും ഉയർന്ന ഇന്ധനക്ഷതയുമാണ് ലാപിന്റെ പ്രത്യേകത. 2002 ലാണ് സുസുക്കി ലാപിൻ പുറത്തിറക്കുന്നത്. 54 ബിഎച്ച്പി കരുത്തുള്ള 657 സിസി എൻജിനുള്ള കാറിന് നാലു സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സാണ്. ഉരുണ്ട് പ്രൊജക്റ്റർ ഹെഡ്‍ലാംപ്, മനോഹരമായ ഗ്രിൽ എന്നിവയുണ്ട്. ലാപിൻ എന്നാൽ ഫ്രഞ്ചിൽ മുയൽ എന്നാണ് അർത്ഥം. മുയലിന്റെ തലയാണ് ഗ്രില്ലിലെ ലോഗോ. ബോക്സിയായ രൂപത്തിന്റെ ഭംഗി വർദ്ധിപ്പിക്കാൻ ചുറ്റും ബ്ലാക് ക്ലാഡിങ്ങുണ്ട്.

suzuki-lapin-2 Suzuki Lapin

ചെറുതാണെങ്കിലും സൗകര്യങ്ങൾക്ക് കുറവൊന്നുമില്ല. 3395 എംഎം നീളവും 1475 എംഎം വീതിയും 1525 എംഎം ഉയരവുമുണ്ട് ലാപിന്നിന്. ഗ്രൗണ്ട് ക്രിയറൻസ് 155 എംഎമ്മും ഭാരം 680 കിലോഗ്രാമും. ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, മികച്ച സീറ്റുകൾ എന്നിവ ലാപിനിനുണ്ട്. ഇഗ്‌നിസിന് സമാനമായ ടാബ് മോഡൽ ടച്ച് സ്ക്രീനാണ്.

suzuki-lapin-3 Lapin

ഡാഷ്ബോർഡിലാണ് ഗിയർലിവറിന്റെ സ്ഥാനം. മാരുതി റിസ്റ്റിനു സമാനമായ ഒറ്റ ഡയൽ മീറ്റർകൺസോൾ. ഡിജിറ്റൽ അനലോഗ് കോംപിനേഷനാണ് മീറ്റർ കൺസോളിൽ. ഡ്യുവൽ ടോൺ ഇന്റീരയർ ഡാഷ്ബോർഡിൽ‌ വുഡൻ ഫിനിഷമുണ്ട്. ചതുരത്തിലാണ് എസ് വെന്റുകൾ. സ്റ്റിയറിങ്ങിന്റെ താഴെയും ഡാഷ്ബോർഡിലുമായി ധാരാളം സ്റ്റോറേജ് സ്പെയ്സുകളുണ്ട്.

blue-lapin Lapin

മൂന്നു തലമുറ ലാപിനുകളാണ് ജാപ്പനീസ് വിപണിയിൽ എത്തിയിട്ടുള്ളത്. 2002ൽ ആദ്യതലമുറയും 2008ൽ രണ്ടാം തലമുറയുമെത്തി. 2015ലെത്തിയ ലാപിന്നാണ് ഇപ്പോൾ വിപണിയിലുള്ളത്. ജപ്പാനിലെ ഏറ്റവും ജനപ്രിയ സെഗ്‍‌മെന്റാണ് കീ കാറുകൾ. ഇന്ത്യയിലെ പോലെ തന്നെ നിരത്തിലിറങ്ങുന്ന വാഹനങ്ങളിൽ നാൽപ്പതിലധികം ശതമാനവും കീകാറുകൾ തന്നെ.