പ്രളയം: ഹീറോ പരിശോധനാ ക്യാംപ് 9 വരെ

പ്രളയബാധിതമായ കേരളത്തിലെ ഉപയോക്താക്കളെ സഹായിക്കാൻ പ്രമുഖ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഹീറോ ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും അറ്റകുറ്റപണിക്കായി  സൗജന്യ പരിശോധന ക്യാംപും കമ്പനി സംഘടിപ്പിക്കുന്നുണ്ട്.സ്പെയർ പാർട്സിന് 30% വിലക്കിഴിവും കമ്പനി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ ഹീറോ മോട്ടോ കോർപ് ഡീലർഷിപ്പുകളിലും സെപ്റ്റംബർ 29 വരെയാണു സൗജന്യ പരിശോധനാ ക്യാംപ് നടക്കുക. 

ഇതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കമ്പനി ഒരു കോിട രൂപ സംഭാവനയും നൽകി. ഒപ്പം ഭക്ഷ്യവസ്തുക്കൾ, ടെന്റ്, മരുന്നുകൾ, വാട്ടർ ഫിൽറ്റർ, ബ്ലാങ്കറ്റ്, ശുചീകരണ കിറ്റ്, കിച്ചൻ സെറ്റ് തുടങ്ങിയ ഉൾപ്പെടുന്ന പ്രത്യേക കിറ്റുകളും കമ്പനി സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാംപുകളിൽ വിതരണം ചെയ്തിരുന്നു. ഇതോടൊപ്പം സംസ്ഥാനത്തു നടക്കുന്ന പുനഃരധിവാസ പ്രവർത്തനങ്ങളിലും ഹീറോ മോട്ടോ കോർപ് സജീവ സാന്നിധ്യമാണ്. പ്രളയത്തിൽ തകർന്ന വിദ്യാലയങ്ങളുടെ അറ്റകുറ്റപ്പണിയിലും വിദ്യാർഥികൾക്ക് യൂണിഫോമും ബാഗുമടക്കമുള്ള പഠനോപകരണങ്ങൾ സമാഹരിക്കുന്നതിലുമാണു കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.