Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷം പങ്കുവെച്ച് മാധവൻ

madhavan Image Source: Facebook

വേഗ പരിതിയില്ലാതെ റേസ് ട്രാക്കിൽ കാറോടിക്കുക. എതൊരു വാഹന പ്രേമിയേയും മോഹിപ്പിക്കുന്ന സ്വപ്നമാണിത് ഡ്രൈവറുടെ കഴിവും വാഹനത്തിന്റെ കരുത്തുമെല്ലാം ഒരുപോലെ പരീക്ഷിക്കാൻ സാധിക്കുന്ന ട്രാക്കുകളിലുടെ വാഹനമോടിക്കാനുള്ള ഭാഗ്യം എല്ലാവർ‌ക്കും ലഭിക്കണമെന്നില്ല. അത്തരത്തിൽ ഏറെ നാളത്തെ ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് നടൻ മാധവൻ. 

പോർച്ചുഗലിലെ ഫോരോ ഐലന്റിലെ റേസ് ട്രാക്കിലാണ് താരം കാറോടിച്ചത്. അതിന് അവസരം നൽകിയ മുംബൈയിലെ ബെൻസ് ഡീലറായ ലാന്റ് മാർക്ക് ഡീലറിനോട് നന്ദിയും താരം പറയുന്നുണ്ട്.

മെഴ്സഡീസ് ബെൻസിന്റെ സൂപ്പർകാർ എംഎംജി ജിടിആറാണ് താരം ട്രാക്കിലൂടെ പറപ്പിക്കുന്നത്. ബെൻസിന്റെ ഏറ്റവും വേഗമേറിയ കാറാണ് ജിടിആർ. 4 ലീറ്റർ വി8 എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്.  430 കിലോവാട്ട് കരുത്തും 700 എൻഎം ടോർക്കുമുണ്ട് എൻജിന്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.6 സെക്കന്റ് മാത്രം വേണ്ടിവരുന്ന കാറിന്റെ ഉയർന്ന വേഗം 318 കിലോമീറ്ററാണ്.