Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോറിയുടെ ടയർപൊട്ടിത്തെറിച്ചു, അമ്മയും കൈക്കുഞ്ഞും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടു മാത്രം–വിഡിയോ

accident-1 Screengarb

ചില കാഴ്ചകൾ കണ്ടാൽ നെഞ്ചിടിച്ചുപോകും. അത് നേരിട്ടാണെങ്കിലും വിഡിയോയിലൂടെയാണെങ്കിലും ഒരുപോലെ തന്നെ. ഭാഗ്യത്തിന്റെ ബലംകൊണ്ട് മാത്രമായിരിക്കും ചിലപ്പോൾ അവർ രക്ഷപ്പെടുക അത്തരത്തിലൊരു വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

Baby blown out of mums arms when lorry tyre explodes while she walks by

ഭാഗ്യത്തിന്റെ ബലം കൊണ്ട് മാത്രമാണ് ഇൗ രക്ഷപെടൽ എന്നാണ് സോഷ്യൽ ലോകത്ത് ഇൗ വിഡിയോ കണ്ടവർ ഒന്നടങ്കം പറയുന്നത്. കാറ്റു നിറച്ചുകൊണ്ടിരുന്ന ഒരു വാഹനത്തിന്റെ ടയർ പൊട്ടിത്തെറിക്കുന്നതാണ് വിഡിയോയില്‍  അതിനടുത്ത് നിന്നതാകട്ടെ ഒരമ്മയും കുഞ്ഞും. പക്ഷേ എല്ലാവരുടേയും പ്രാർത്ഥന പോലെ അദ്ഭുതകരമായി അവർ രക്ഷപ്പെട്ടു. 

ചൈനയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഉഗ്രസ്ഫോടന ശബ്ദത്തോടെ പൊട്ടിത്തെറിച്ച ടയര്‍ ചെന്നു വീണത് കുഞ്ഞുമായി നിന്ന അമ്മയുടെ അടുത്തേക്കാണ്. ടയർ പതിച്ചതും അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞ് തെറിച്ചുപോയി അമ്മ ബോധം െകട്ട് താഴെവീഴുകയും ചെയ്തു. എന്നാൽ എല്ലാവരെയും അദ്ഭുതപ്പെടുത്തിയത്. കുഞ്ഞിന് ഒരു പോറൽ പോലും സംഭവിച്ചില്ല എന്നതാണ്. അമ്മയെ സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായു നിറയ്ക്കുമ്പോൾ മാത്രമല്ല വാഹനം ഓടിക്കൊണ്ടിരിക്കുമ്പോഴും ടയർ പൊട്ടാൻ സാധ്യതയുണ്ട്. പെട്ടെന്നു ടയർ പൊട്ടിയുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

‌∙ ഇടയ്ക്കിടെ വിശ്രമം:ചൂടേറിയ ദിവസം ടയറുകളെ തണുപ്പിക്കാനുള്ള മികച്ച മാർഗമാണ് ഇടയ്ക്കിടെയുള്ള വിശ്രമം. വാഹനം ഓട്ടം നിർത്തുന്നതോടെ തന്നെ ടയറിലെ വായുവിന്റെ താപനില കുറഞ്ഞുതുടങ്ങും. അതിനാൽ ഓട്ടത്തിനിടെ ഇടയ്ക്കിടെ വിശ്രമിച്ചാൽ ടയറിലെ വായുവിന്റെ താപനില ക്രമാതീതമായി ഉയരുന്നതു തടയാം.

∙ പരമാവധി വേഗം മണിക്കൂറിൽ 100 കിലോമീറ്റർ കടക്കരുത്: </b>വാഹനത്തിന്റെ വേഗം കൂടുന്നതോടെ റോഡും ടയറുകളുമായുള്ള ഘർഷണവും വർധിക്കുമെന്ന് ഓർക്കുക. ഘർഷണം വർധിക്കുന്നതോടെ ടയറിനുള്ളിലെ വായുവിന്റെ താപനിലയും ഉയരും. അതിനാൽ വേനൽക്കാലത്ത് അതിവേഗം ഒഴിവാക്കുക. കഴിവതും മണിക്കൂറിൽ 100 കിലോമീറ്ററിൽ താഴെ മാത്രം വേഗത്തിൽ വാഹനം ഓടിക്കുക; ഇതുവഴി ടയറിലെ വായുവിന്റെ താപനില പരിധിക്കുള്ളിൽ നിലനിർത്താം.

∙ ടയറിലെ മർദം നിലനിർത്തുക; തണുത്ത ടയറിൽ കൃത്യമായി വായു നിറയ്ക്കുക: </b>ടയറുകളിൽ നിർദിഷ്ട മർദത്തിലാണു വായു നിറച്ചിരിക്കുന്നതെന്ന് ഉറപ്പാക്കുക. ടയർ പൊട്ടിത്തെറിക്കുന്നതു തടയുന്നതിൽ ശരിയായ വായുമർദം സുപ്രധാനമാണ്. ദീർഘദൂരയാത്രയ്ക്കു മുമ്പ് നിർബന്ധമായും ടയറുകളിലെ മർദം പരിശോധിക്കുന്നതു ശീലമാക്കുക. 

∙ നിലവാരമുള്ള ടയർ ഉപയോഗിക്കുക: </b>ടയറിനു പഴക്കമേറുന്നതോടെ പാർശ്വഭിത്തികൾ ദുർബലമാകും; ഇത്തരം ടയറുകൾ എളുപ്പത്തിൽ പൊട്ടിത്തെറിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ കഴിവതും കാലപ്പഴക്കമേറിയ ടയറുകൾ ഉപേക്ഷിക്കുക. ട്രെഡ് അവശേഷിച്ചാലും ഇല്ലെങ്കിലും തേയ്മാനം കുറവാണെങ്കിലുമൊക്കെ ആറു വർഷത്തിലധികം ഒരേ ടയർ ഉപയോഗിക്കാതിരിക്കുന്നതാണു നല്ലത്.

∙ അമിതഭാരം അരുത്: വാഹനത്തിൽ റോഡുമായി നിരന്തര ബന്ധത്തിലുള്ള ഏക ഭാഗമാണു ടയർ. അതുകൊണ്ടുതന്നെ അമിതഭാരം അതിസമ്മർദം സൃഷ്ടിക്കുന്നതും ടയറുകളിലാണ്. അമിതഭാരത്തിന്റെ ഫലമായി ടയർ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നു പ്രത്യേകം ഓർക്കുക.