Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരിഞ്ചിന് മരണത്തിൽ നിന്ന് രക്ഷപ്പെട്ടു: വിഡിയോ

train-accident Screengrab

റെയിൽവേ ട്രാക്കുകളും റോ‍ഡുകളും ചേരുന്ന സ്ഥലത്ത് ഗേറ്റുകൾ വെയ്ക്കുന്നത് സാധാരണയായി അപകടങ്ങൾ ഒഴിവാക്കാനാണ്. എന്നാൽ പലപ്പോഴും ഗേറ്റിനുള്ളിലൂടെ നുഴഞ്ഞു കയറി അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതു നിരവധിപേരാണ്. ഇത്തരത്തിലുള്ള അപടകടങ്ങൾ നമ്മുടെ നാട്ടിൽ മാത്രമാണെന്നു കരുതിയെങ്കിൽ തെറ്റി. പലരാജ്യങ്ങളിലും ഇത്തരത്തിലുള്ള അപകടങ്ങൾ സംഭവിക്കുന്നുണ്ടെന്നതിന്റെ നേർ സാക്ഷ്യമാണ് ഈ വിഡിയോ.

സംഭവം നടന്നത് നെതർലൻഡിലാണ്. അടച്ചിട്ടിരുന്ന ഗേറ്റിനെ മറികടന്നു, റെയിൽപാളം മുറിച്ചുകടക്കാൻ ശ്രമിച്ച സൈക്കിളുകാരൻ രക്ഷപ്പെട്ടത് അദ്ഭുതകരമായാണ്. ഒരു ട്രെയിൽ പോയപ്പോൾ തന്നെ സൈക്കിളുകാരൻ റെയിൽപാത മുറിച്ചുകടക്കുകയായിരുന്നു. എന്നാൽ മറ്റൊരു ട്രെയിൻ കൂടി കടന്നുപോകാനുണ്ടായിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് അദ്ഭുതകരമായ ഈ രക്ഷപ്പെടൽ എന്നാണ് സിസിടിവി ദൃശ്യങ്ങൾ കണ്ടവരും അധികൃതരും ഒരുപോലെ പറയുന്നത്. 

തൊട്ടടുത്ത സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ‌ വൈറലായതിനെ തുടർന്ന് ആ പാത അപ്പോൾ തന്നെ അധികൃതർ അടച്ചു. ഇതാദ്യത്തെ സംഭവമല്ലെന്നും ഇത്തരത്തിൽ നിരവധി സംഭവങ്ങൾ‌ ഇതിനുമുൻപും അവിടെ നടന്നിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. അടച്ച റോഡിന് പകരമായി 2022ൽ ടണൽ നിർമിക്കുമെന്നു പ്രാദേശിക പത്രങ്ങള്‍ ഈ വാർത്തയ്‌ക്കൊപ്പം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.