Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസിനെ വെട്ടിക്കാൻ അമിത വേഗം, ജീവൻ രക്ഷപ്പെട്ടത് അദ്ഭുതകരമായി– വിഡിയോ

police-chase Screengrab

മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ കുതിക്കുന്ന കാർ, പുറകേ ഒരു ഡ‍സൻ പൊലീസ് വാഹനങ്ങൾ. ഇടയ്ക്കുവെച്ച് അതിവേഗത്തിലൊടുന്ന കാറിൽ നിന്ന് ചാടി രക്ഷപ്പെടുന്ന യാത്രക്കാരൻ... ആക്ഷൻ ത്രില്ലർ ചിത്രങ്ങളിൽ മാത്രം കാണുന്ന ഈ ദൃശ്യങ്ങളാണ് ഇപ്പോൾ  സമൂഹമാധ്യമങ്ങളിൽ വൈറലായി ഓടിക്കൊണ്ടിരിക്കുന്നത്. അമേരിക്കയിലെ ഒക്‌ലഹോമ സംസ്ഥാനത്താണ് ഈ അതിവേഗ പൊലീസ് ചെയ്സ് നടന്നത്.

Car rolls into power line after Oklahoma police chase

ഒക്‌ലഹോമയിലെ ലോക്കൽ ടെലിവിഷൻ ചാനലിന്റെ ഹെലികോപ്റ്ററിലാണ് പൊലീസ് ചെയ്സിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച്ച പ്രദേശിക സമയം രാവിലെ 10.30 നായിരുന്നു ഈ നാടകീയ സംഭവങ്ങൾ. അതിവേഗത്തിൽ പോകുന്ന കാർ പൊലീസ് പിന്തുടരുകയായിരുന്നു. നിർത്താനുള്ള നിർദ്ദേശങ്ങൾ പാലിക്കാതെ ഡ്രൈവർ അമിതവേഗത്തിൽ വാഹനമോടിച്ചതാണ് കാറിനെ പിന്തുടരാൻ പൊലീസിനെ പ്രേരിപ്പിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഒരാൾ ഇടയ്ക്ക് ചാടി രക്ഷപ്പെടുന്നതും വിഡിയോയിൽ കാണാം.

അപകടത്തിൽപ്പെട്ട കാർ അവസാനം റോ‍ഡ് സൈഡിലെ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞാണ് നിന്നത്. ഡ്രൈവറെ കൂടാതെ രണ്ടുപേർ കൂടി വാഹനത്തിലുണ്ടായിരുന്നുവെന്നും ഇവരെ ആശുപത്രിയിലാക്കിയെന്നും കേസൊന്നും റജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.